വാഷിംഗ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളായ ലൊാസെല് റോയ്ബള്-അല്ലാര്ഡിന്റെയും (കാലിഫോര്‍ണിയ), ബെറ്റിമെക്കാളം (മിനസോട്ടാ) ക്ഷണം സ്വീകരിച്ച് മാതാ അമൃതാനന്ദമയീ ദേവി കോണ്‍ഗ്രസ് സഭാംഗങ്ങളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി.
നിയമ നിര്‍മാണ സഭയായ ക്യാപ്പിറ്റല്‍ മന്ദിരത്തിലായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച. കൂടിക്കാഴ്ച നടത്തിയവരില്‍ ന്യൂനപക്ഷത്തിന്റെ ചീഫ് വിപ്പ് സ്റ്റൈനി ഹോയറും ന്യൂനപക്ഷാവകാശങ്ങള്‍ക്ക് മാര്ട്ടിന് ലൂഥര്‍ കിംഗിനൊപ്പം പോരാടിയ ജോണ്‍ ലൂയിസും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രതിനിധികളെ കൂടാതെ അമ്പതോളം പ്രമുഖ ഉദ്യോഗസ്ഥരും അമ്മയെ സന്ദര്‍ശിച്ചു. വാഷിംഗ്ടണില്‍ രണ്ടു ദിവസത്തെ പൊതുപരിപാടികള്‍ കഴിഞ്ഞാണ് അമ്മ ക്യാപ്പിറ്റല്‍ സന്ദര്‍ശിച്ചത്. അടുത്ത മൂന്നു ദിവസം ന്യൂയോര്‍ക്കിലും തുടര്‍ന്ന് അഞ്ചു ദിവസം ബോസ്റ്റണിലും അമ്മയുെ ട സദ്സംഗങ്ങളുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: