കൊച്ചി: സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ഗാലക്സി സീരീസില്‍പെട്ട ഗാലക്സി എസ്4 സൂം, ഗാലക്സി എസ്4 മിനി എന്നീ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തി. ഗാലക്സി എസ്4 സ്മാര്‍ട്ട് ഫോണില്‍ മുന്തിയ നിലവാരത്തിലുള്ള ഫോട്ടോഗ്രാഫി സൗകര്യങ്ങള്‍ സം യോജിച്ചതാണ് ഗാലക്സി എസ്4 സൂം. കൊണ്ടുനടക്കാന്‍ എളുപ്പമുള്ള ഗാലക്സി എസ്4 മോഡലാണ് ഗാലക്സി എസ്4 മിനി.
10 എക്സ് ഒപ്റ്റിക്കല്‍ സൂം, 16 മെഗാ പിക്സല്‍ സെന്‍സറുള്ള എസ്4 സൂമില്‍ മികച്ച ഫോ ണും കാമറയും സംയോജിക്കുകയാണ്. യാത്രകളില്‍ മറ്റൊരു കാമറ കൊണ്ടുനടക്കാതെ തന്നെ മികച്ച ചിത്രങ്ങളെടുക്കാന്‍ ഈ ഫോണ്‍ സഹായിക്കുന്നുവെന്നും നിര്‍മാതാക്കള്‍ പറയുന്നു.
സൂം റിംഗ്, സംസാരിക്കുമ്പോള്‍ തന്നെ ചിത്രങ്ങള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കുന്ന ഇന്‍കോള്‍ ഫോട്ടോ ഷെയര്‍, ക്വിക്ക് ലോഞ്ച്, ഷോര്‍ട്ട് കട്ട്, ഫോട്ടോ സജസ്റ്റ്, സ്മാര്‍ട്ട് മോഡ് തുടങ്ങി നിരവധി മറ്റു സവിശേഷതകളുമായാണ് ഗാലക്സി എസ്4 സൂം എത്തുന്നത്. ആ ന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ 4.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്4 സൂമിന് വി ല 29,900 രൂപ.
ഗാലക്സി എസ്4 ഫോണിന്റെ എല്ലാ സവിശേഷതകളും ലഭ്യമാകുന്ന, വലുപ്പം കുറഞ്ഞ എസ്4 മിനിക്ക് കേവലം 108 ഗ്രാമാണ് ഭാരം. 4.27 ഇഞ്ച് ക്യൂഎച്ച്ഡി അമോലെ ഡ് ഡിസ്പ്ലേയുള്ള മിനിയില്‍ 1.7 ഗിഗാഹെര്‍ട്സ് ഡ്യൂവല്‍ കോര്‍ പ്രോസസറാണുള്ളത്.
8 മെഗാ പിക്സല്‍ കാമറ പിന്നില്‍, 1.9 മെഗാപിക്സല്‍ കാമറ മുന്നില്‍, പനോരമ ഷോട്ട്, സൗണ്ട് ആന്റ് ഷോട്ട് തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് എസ്4 മിനി എത്തുന്നത്. വൈറ്റ് ഫ്രോസ്റ്റ്, ബ്ലാക്ക് മിസ്റ്റ് നിറങ്ങളില്‍ ലഭ്യമായ എസ്4 മിനിക്ക് വില 27,900 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: