കൊച്ചി : സ്പോട്-ലെസ് പെയ്ന്റുകള്‍ നിപ്പോണ്‍ പെയ്ന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിപണിയിലെത്തിച്ചു.ചായ, കാപ്പി, വൈന്‍, പഴച്ചാര്‍ തുടങ്ങിയവ നിപ്പോണ്‍ സ്പോട്-ലെസ് അടിച്ച ചുമരില്‍ വീണാല്‍ അതില്‍ പാടുണ്ടാകില്ലെന്നും പകരം ഈ കറകള്‍ ഉരുണ്ട് താഴത്തേക്ക് വീഴും. ഹൈഡ്രോളിക് സ്റ്റെയിന് റിപ്പലന്സ് ഗുണവിശേഷം അടങ്ങിയിട്ടുള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നതെന്ന് നിപ്പോണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് (ഡെക്കറേറ്റീവ്സ്) രമാകാന്ത് വി. അകുല പറഞ്ഞു. പൂപ്പലിനെ തടയുന്നു എന്നതാണ് ഈ ഉല്പന്നത്തിന്റെ മറ്റൊരു പ്രത്യേകത. ലിറ്ററിന് 180 രൂപയാണ് നിപ്പോണ്‍ സ്പോട്-ലെസ്സിന്റെ വില. ക പെയിന്റ് വിപണിയില്‍ 132 വര്‍ഷത്തെ പാരമ്പര്യമുള്ള ജപ്പാന് കമ്പനിയായ നിപ്പോണ്‍ 2006-ലാണ് ഇന്ത്യയില്‍ പ്രവേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: