നോട്ടിഗ്ഹാം: ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സില്‍ 65 റണ്‍സിന്റെ ലീഡ് വഴങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ പൊരുതുകയാണ്. മൂന്നാം ദിവസം ചായക്ക് കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തിട്ടുണ്ട്. നാല് വിക്കറ്റ് ബാക്കിയിരിക്കെ ഇംഗ്ലണ്ടിന് ഇതുവരെ 188 റണ്‍സിന്റെ ലീഡുണ്ട്. 59 റണ്‍സോടെ ഇയാന്‍ ബെല്ലും 15 റണ്‍സുമായി സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ക്രീസില്‍. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 215 റണ്‍സും ഓസ്ട്രേലിയ 280 റണ്‍സുമാണെടുത്തിരുന്നത്.
രണ്ടിന് 80 എന്ന നിലയില്‍ മൂന്നാം ദിവസം കളി ആരംഭിച്ച ഇംഗ്ലണ്ടിനെ അര്‍ദ്ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കുക്കും പീറ്റേഴ്സണും ചേര്‍ന്ന് 121 റണ്‍സിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 64 റണ്‍സെടുത്ത കെവിന് പീറ്റേഴ്സണെ ക്ലീന്‍ ബൗള്‍ഡാക്കി പാറ്റിന്‍സണാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 10 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 50 റണ്‍സെടുത്ത കുക്കും മടങ്ങി. ഓസീസ് ഇന്നിംഗ്സില്‍ അത്ഭുതകരമായ ബാറ്റിങ്ങ് പ്രകടനം നടത്തിയ ആഷ്ടണ്‍ അഗറാണ് കുക്കിനെ മടക്കിയത്. അഗറിന്റെ ആദ്യ ടെസ്റ്റ് വിക്കാണിത്. പിന്നീട് ബെയര്‍സ്റ്റോവും ഇയാന്‍ ബെല്ലും ചേര്‍ന്ന് സ്കോര്‍ 171 റണ്‍സിലെത്തിച്ചു. എന്നാല്‍ 15 റണ്‍സെടുത്ത ബെയര്‍സ്റ്റോവിനെ അഗര്‍ ഹാഡിന്റ കൈകളിലെത്തിച്ചതോടെ 43 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടും തകര്‍ന്നു. പിന്നീട് പ്രയറും ബെല്ലും ചേര്‍ന്ന് സ്കോര്‍ 200 കടത്തിവിട്ടു. ഒടുവില്‍ സ്കോര്‍ 218-ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത പ്രയറിനെ സിഡില്‍ കവന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് വീണ്ടും പ്രതിസന്ധിയിലായി. ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റാര്‍ക്കും അഗറും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: