പോര്‍ട്ട് ഓഫ് സ്പെയിന്: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെ 400 ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച താരമെന്ന എന്ന അപൂര്‍വ നേട്ടത്തിലെത്തി. ഇന്ത്യക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ കളിച്ചതോടെയാണ് ഏകദിനത്തില്‍ ജയവര്‍ദ്ധനെ 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. അന്താരാഷ്ട്ര ഏകദിനത്തില്‍ 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ താരമാണ് ജയവര്‍ദ്ധനെ. മുന്‍ ഓപ്പണര്‍ സനത് ജയസൂര്യക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ലങ്കന്‍ താരമാണ് ജയവര്‍ദ്ധനെ. ജയസൂര്യ 445 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
എന്നാല്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച താരമെന്ന ബഹുമതി ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്കാണ്. 463 ഏകദിനത്തിലാണ് സച്ചിന് കളച്ചിട്ടുള്ളത്.
ഒന്നരപതിറ്റാണ്ടായി ലങ്കന്‍ ക്രിക്കറ്റിന്റെ നെടുംതൂണായി നില്ക്കുന്ന ജയവര്‍ദ്ധനെ 400 മത്സരങ്ങളില്‍ നിന്നായി 11,259 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 16 സെഞ്ച്വറികളും 70 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടും. ഏഴ് ഏകദിന വിക്കറ്റുകളും ഈ വലം കയ്യന്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: