കെയ്റോ: ഈജിപ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന് പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിന് പിന്നില്‍ അമേരിക്ക. മുര്‍സിക്കെതിരെ പ്രക്ഷോഭം നടത്തിയ പ്രതിപക്ഷ നേതാക്കള്‍ക്ക് അമേരിക്കയാണ് സാമ്പത്തിക സഹായം നല്കിയതെന്നുളള രേഖകള്‍ പുറത്തുവന്നു.
പശ്ചിമേഷ്യയില്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റു വഴിയാണ് ഈജിപ്റ്റിലേക്ക് അമേരിക്ക പണമൊഴുക്കിയത്. ബെര്ക്ലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിങ് പ്രോഗ്രാം പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യമുളളത്.
മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ജനാധിപത്യ സഹായ സംരംഭമെന്ന പേരിലാണ് അമേരിക്ക പണമൊഴുക്കിയത്. മുര്‍സിക്കെതിരെ പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇതിലൂടെ ധാരാളം പണം കിട്ടി.
പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്പര്യങ്ങള്ക്ക് തടസ്സം നില്‍ക്കുന്നവരെ തടയാനും യു.എസ് അനുകൂല മതേതരവാദികളുടെ മുന്നേറ്റം ഉറപ്പാക്കാനുമാണ് ഒബാമ ഭരണകൂടത്തിന്റെ ശ്രമമെന്ന് രേഖകളില്‍ പറയുന്നു.
വിവരാവകാശ നിയമ പ്രകാരമാണ് ബര്ക്ലെയിലെ ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിങ് പ്രോഗ്രാം സര്‍ക്കാര്‍ രേഖകള്‍ കൈവശപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: