തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന സമിതിയിലേക്ക് ഒരു സാങ്കേതിക വിദഗധനെ നിര്‍ദ്ദേശിക്കാമെന്ന സര്‍ക്കാരിന്റെ കത്ത് സിപിഎം തള്ളി.
മുഖ്യമന്ത്രി ഒപ്പിട്ടാണ് പിണറായി വിജയന് കത്ത് അയച്ചത്. നേരത്തെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്നും സമിതിയില്‍ ടെക്നോപാര്‍ക്ക് മുന്‍ മേധാവി ജി. വിജയരാഘവന്, ഡോ. അച്യുത് ശങ്കര്‍ എന്നിവരെയും സിപിഐഎം നിര്‍ദ്ദേശിക്കുന്ന ഒരാളെയും നിയമിക്കാമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചിരുന്നു.
സര്‍ക്കാരിന്റെ ഈ ആവശ്യമാണ് ഇപ്പോള്‍ സിപിഐഎം തള്ളിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: