കൊച്ചി: വില കുറഞ്ഞ ഇറക്കുമതിയുടെ ഭീഷണി നേരിടാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇലക്ട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷന് (ഐഇഇഎംഎ) അഭ്യര്‍ത്ഥിച്ചു.
25 ബില്യണ്‍ ഡോളര്‍ വലിപ്പമുള്ള രാജ്യത്തെ ഇലക്ട്രിക്കല്‍ ഉപകരണ വിപണി പ്രധാനമായും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ നിന്നാണ് ഭീഷണി നേരിടുന്നത്. ട്രാന്സ്മിഷന്, ഡിസ്ട്രിബ്യൂഷന്‍ ഉപകരണങ്ങള്‍ക്ക് നിലവിലുള്ള ഇറക്കുമതി തീരുവയായ 7.
5 ശതമാനവും ജനറേഷന് ഉപകരണങ്ങള്‍ക്കുള്ള തീരുവയായ 5 ശതമാനവും 10 ശതമാനവും ആക്കി ഉയര്‍ത്തണമെന്നാണ് പ്രസിഡന്റ് ജെ. ജി. കുല്‍ക്കര്‍ണിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ കണ്ട സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
10 വര്‍ഷത്തിലാദ്യമായി ഈ മേഖല 7.8 ശതമാനം നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുകയാണ്. ഈ രംഗത്തെ പ്രമുഖരായ എല്ലാ ഉല്‍പ്പാദകരുടേയും ശേഷിവിനിയോഗം 70 ശതമാനത്തില്‍ താഴെയായിരിക്കുന്നു. അതേസമയം 2005-2006 മുതല്‍ 2012-2013 വരെയുള്ള കാലഘട്ടത്തില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി 24.67ശതമാനം എന്ന സഞ്ചിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) കാണിക്കുന്നു.
2012-13-ല്‍ 64,674 കോടി രൂപയുടെ ഉപകരണങ്ങളാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഈ ഇറക്കുമതിയില്‍ 2005-06 വര്‍ഷം 15.26 ശതമാനം മാത്രമായിരുന്ന ചൈനയുടെ വിഹിതം 2012-13-ല്‍ 44.92 ശതമാനം എന്ന വിധം നാടകീയമായി ഉയര്‍ന്നു. വിപണിയുടെ 40ശതമാനം വരെ എത്തിനില്‍ക്കുന്ന ഇറക്കുമതിയെ നിയന്ത്രിക്കേണ്ടത് 15 ലക്ഷത്തിലേറെപ്പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍നല്‍കുന്ന തദ്ദേശീയ നിര്‍മാണമേഖലയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: