മാവേലിക്കര: എബിവിപി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റ് കോട്ട ശ്രീശൈലത്തില്‍ വിശാലി(19)നെ ക്രിസ്ത്യന്‍ കോളേജ് പ്രവേശനകവാടത്തിനു സമീപം കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പണത്തിനു പുറമെ വീട്, ബൈക്ക്, കാര്‍ എന്നിവയും പാരിതോഷികമായി ലഭിച്ചതായി ആരോപണം.
രണ്ടുപേര്‍ ലൗജിഹാദില്‍പ്പെടുത്തി പെണ്‍കുട്ടികളെ കടത്തി. കേസിലെ പ്രതികളായ കടയ്ക്കാട്ട് പറമ്പില്‍ ലബ്ബവീട്ടില്‍ നവാസ് ഷെരീഫ്, പുന്തല മണ്ണിലയ്യത്ത് ഷെമീര്‍ റാവുത്തര്‍ എന്നിവരാണ് ലൗജിഹാദില്‍പ്പെടുത്തി രണ്ടു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയത്. ഷെമീര്‍ ഇപ്പോള്‍ കോഴിക്കോടുള്ള എന്‍ഡിഎഫിന്റെ ശക്തികേന്ദ്രത്തിലാണ് താമസിക്കുന്നത്. നവാസ് ഷെരീഫിന് വീടും പണവും കോളേജിലെ വിദ്യാര്‍ഥിയും കേസിലെ പ്രധാനപ്രതിയായ പന്തളം മങ്ങാരം അംജത്ത് വിലാസത്തില്‍ നാസിമിന് പണവും ബൈക്കും കുരമ്പാല കടയ്ക്കാട്ട് ഷെഫീക്കിന് വീടും ലഭിച്ചതായാണ് വിവരം. അന്‍സാര്‍ ഫൈസല്‍ കൊലപാതകത്തിന് ശേഷം കാര്‍ വാങ്ങി. വായ്പയെടുത്താണ് കാര്‍ വാങ്ങിയത്. പ്രതിമാസം വായ്പ അടയ്ക്കുന്നത് സംഘടന നിയോഗിച്ചിരിക്കുന്നവരാണെന്നാണ് വിവരം.
കൊല്ലകടവ് സ്വദേശിയായ ആഷിഖിന് ബിസിനസ് വിപുലപ്പെടുത്താനുള്ള പണം ലഭിച്ചു. കൊല്ലകടവ് ആഞ്ഞിലിച്ചുവട് വരക്കോലില് തെക്കേതില്‍ അല്‍ത്താജ് അടുത്തിടെ വീട് പുതുക്കി പണിതതിലും ദുരൂഹതയുണ്ട്. ഇതിനുപുറമെ ലക്ഷങ്ങളാണ് ഓരോ പ്രതികള്‍ക്കും ലഭിച്ചിരിക്കുന്നത്. വിശാല്‍ സ്മൃതിദിനാചരണത്തിന്റെ ഭാഗമായി സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചുവിടുമെന്ന് മുസ്ലിങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ച് മതഭീകരവാദികള്‍ ഭീതി പരത്തുന്നു. ഇത് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമമാണെന്നും സൂചനയുണ്ട്.
വിശാല്‍ വധക്കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങി ലൗജിഹാദ് അടക്കമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടത് ഭരണകക്ഷിയിലെയും പോലീസിലെയും ചിലരുടെയും സഹായത്താലാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: