ആലപ്പുഴ: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അറബിമാന്ത്രികത്തിന്റെ പേരില്‍ വന്തട്ടിപ്പുകള് അരങ്ങേറുന്നു. മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട ചിലരാണ് അറബി മാന്ത്രികത്തിന്റെ പേരില്‍ സാധാരണക്കാരെ തട്ടിപ്പിനിരയാക്കുന്നത്. മറ്റു മതസ്ഥരാണ് ഇവരുടെ ഇരകളില്‍ ബഹുഭൂരിപക്ഷവും. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ കൂലിപ്പണി ചെയ്തിരുന്ന പലരും അറബിമാന്ത്രികത്തിന്റെ പേരില്‍ ലക്ഷപ്രഭുക്കളായ ചരിത്രവുമുണ്ട്.
നഗരത്തില്‍ റബര്‍ ഫാക്ടറി ജംഗ്ഷന് സമീപം ഒന്നിലേറെ അറബിമാന്ത്രിക തട്ടിപ്പുകേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മാറാരോഗങ്ങള്‍ക്ക് വരെ ഇവര്‍ പരിഹാരം നിര്‍ദേശിക്കുന്നു. ഇതിലൊരാള്‍ മത്തങ്ങ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിവിധപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയെത്തുന്നവരില്‍ ബാധ കൂടിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കാന്‍ വിവിധ ചടങ്ങുകള്‍ ആവശ്യമുണ്ടെന്ന് പറയുകയും ഇതിന്റെ പേരില്‍ വന്‍തുക ഈടാക്കുകയുമാണ് പതിവ്.
ബാധ ആണിയിലൊഴിപ്പിച്ച് മത്തങ്ങയില്‍ തറച്ച് കടലിലൊഴുക്കുകയാണ് ഇയാളുടെ രീതി. കൊച്ചുകട പാലത്തിന് സമീപത്തെ സിദ്ധന്റെ പ്രധാനചികിത്സ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ്. അറബി ഭാഷയില്‍ എന്തൊക്കെയോ പറയുകയും പിന്നീട് ഓതി പഴങ്ങളും മറ്റും നല്‍കും. ഇത് കഴിച്ചാല്‍ സന്താനങ്ങള്‍ ലഭിക്കുമെന്നാണ് പറയുന്നത്. മണ്ണഞ്ചേരിയിലെ വിവാദ നായകനായ കുട്ടിബാബ ഇപ്പോഴും തട്ടിപ്പുകള്‍ തുടരുകയാണ്.
നേരത്തെ സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കപട ദിവ്യന്മാര്ക്കെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കുട്ടിബാബ കുറച്ചുനാളത്തേക്ക് മുങ്ങിയെങ്കിലും ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ തട്ടിപ്പ് തുടരുകയാണ്. ഒരു സ്വകാര്യ ചാനലിന്റെ സ്പോണ്‍സേര്‍ഡ് പരിപാടിയില്‍ ഈ തട്ടിപ്പ് ദിവ്യന്റെ അദ്ഭുത ശക്തികളെ കുറിച്ച് പ്രചാരണം നടത്തിയതോടെയാണ് ഇയാള്‍ക്ക് കൂടുതല്‍ ഇരകളെ ലഭിച്ചുതുടങ്ങിയത്.
സക്കറിയബസാറിലും ഒരു തങ്ങള്‍ അറബിമാന്ത്രിക തട്ടിപ്പ് നടത്തുന്നുണ്ട്. വട്ടയാലില്‍ ഉറൂസുകളുടെ പേരില്‍ പത്രങ്ങളില്‍ പരസ്യങ്ങള്‍ വരെ നല്‍കിയാണ് ചിലര്‍ തട്ടിപ്പു തുടരുന്നത്. പള്ളികള്‍ക്കും മറ്റും ഇവര്‍ കാര്യമായ സംഭാവനകള്‍ നല്കുന്നതിനാല് മതസംഘടനകളും ഇവരുടെ തട്ടിപ്പിന് ഒത്താശ ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: