മുംബൈ: മുംബൈയുടെ അണ്ടര്‍ 14 ടീമില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ക്ക് സ്ഥാനമില്ല. അണ്ടര്‍ 14 ടീമിനായുള്ള മുപ്പതംഗ സാധ്യതാ പട്ടികയില്‍ നിന്നാണ് അര്ജുന് ടെണ്ടുല്‍ക്കറെ സെലക്ഷന് കമ്മറ്റി ഒഴിവാക്കിയത്. സെലക്ഷന് ട്രയല്‍സിലും സമീപകാലത്തെ മറ്റു ടൂര്‍ണമെന്റുകളിലും അര്ജുന് മോശം ഫോമിലായിരുന്നുവെന്നും സെലക്ഷന് കമ്മറ്റി വിലയിരുത്തി.
അര്‍ജുന്റെ ഫീല്‍ഡിംഗ് വേണ്ടത്ര നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്നും സെലക്ഷന് കമ്മറ്റിയംഗങ്ങള്‍ വിലയിരുത്തി. അര്‍ജുന്റെ ബാറ്റിംഗ് മികച്ചതാണെങ്കിലും അടുത്ത കാലത്ത് ഒരു അര്‍ദ്ധസെഞ്ച്വറി നേടുവാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് സെലക്ഷന് കമ്മറ്റിയംഗം വ്യക്തമാക്കി.
അതേസമയം തീരുമാനം ഭാവിയില്‍ അര്ജുന് ഗുണകരമാകുമെന്ന വാദവും സെലക്ഷന് കമ്മറ്റിയിലെ ചില അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ തന്റെ മകന് എന്ന പരിഗണന അര്ജുന് ഒരിക്കലും നല്‍കരുതെന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍ മുംെബെ ക്രിക്കറ്റ് അസോസിയേഷനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: