ഈശ്വരാനുഗ്രഹപ്രാപ്തിക്കുള്ള മാര്‍ഗരേഖകള്‍ ഭാരതീയ സംസ്കാരം നമുക്ക് മനസ്സിലാക്കിത്തരുന്നു,എല്ലാ ആഗ്രഹനിവൃത്തിക്കും സകലവിധ സന്തോഷങ്ങള്‍ക്കും മധുരിമയ്ക്കും അത് കാരണമായിത്തീരും. പക്ഷേ, മനുഷ്യന് നിസാര നേട്ടങ്ങള്‍ക്കായി, ഭാഗിക സന്തോഷങ്ങള്‍ക്കായി, അല്പ്പമാത്ര ആഗ്രഹനിവൃത്തിക്കായി നിരന്തരം കഷ്ടപ്പെടുന്നു.
ഈശ്വരനെത്തേടിയുള്ള യാത്രയില്‍ നിങ്ങള്‍ക്ക് വഴിതെറ്റാന്‍ പാടില്ല. കുറുക്കുവഴികള്‍ അന്വേഷിക്കരുത്. മരുപ്പച്ചകളുടെ മായക്കാഴ്ചകളില്‍ മയങ്ങരുത്. പൊന്നുതേടിയുള്ള യാത്രയില്‍ മഞ്ഞനിറമുള്ള മറ്റു ലോഹങ്ങള്‍ നമ്മെ വഴിതെറ്റിക്കാന്‍ ശ്രമിച്ചേക്കാം. തടസ്സങ്ങളെ തരണം ചെയ്ത് അനസ്യൂതം ഒഴുകുന്ന നദി എന്തുതന്നെ പ്രതിസന്ധിയുണ്ടായാലും ലക്ഷ്യത്തിലെത്തിച്ചേരുന്നതുപോലെ മനുഷ്യനും അക്ഷീണ പരിശ്രമങ്ങളാല്‍ ഈശ്വരനാകുന്ന ലക്ഷ്യത്തിലെത്തണം.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: