ന്യൂദല്‍ഹി: അന്താരാഷ്ട്ര നാണ്യനിധി ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തി. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 5.6 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം 6.3 ശതമാനവും എന്നാണ് അനുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ യഥാക്രമം 0.2 ശതമാനവും 0.1 ശതമാനവും കുറവാണ് വരുത്തിയിരിക്കുന്നതെന്ന് ഐഎംഎഫിന്റെ ഏപ്രില്‍ മാസത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2013 ല്‍ ആഗോള വളര്‍ച്ചാ നിരക്ക് മൂന്ന് ശതമാനത്തില്‍ ഒതുങ്ങി നില്‍ക്കുമെന്നാണ് ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസിന്റെ വളര്‍ച്ചാ നിരക്ക് 2013 ല്‍ 1.75 ശതമാനവും 2014 ല്‍ 2.75 ശതമാനവുമായിരിക്കുമെന്നാണ് അനുമാനം.
ജപ്പാന്റെ ശരാശരി വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനവുമായിരിക്കും. യൂറോസോണില്‍ മാന്ദ്യം നിലനില്‍ക്കുമെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: