ന്യൂദല്‍ഹി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട 110 സിസി വിഭാഗത്തില്‍പ്പെട്ട പുതിയ ബൈക്ക് വിപണിയില്‍ ഇറക്കി. ഡ്രീം നിയോ എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്ക് മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 46,140 രൂപയാണ് ദല്‍ഹി എക്സ് ഷോറൂം വില. ഡ്രീം നിയോയുടെ വരവോടെ ഇരു ചക്ര വാഹനങ്ങളുടെ വിപണിയില്‍ ശക്തമായ ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം 43 ശതമാനം വളര്‍ച്ച നേടാന്‍ സാധിക്കുമെന്നും വില്പന 39.3 ലക്ഷം യൂണിറ്റിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് വൈ.എസ്. ഗുലേറിയ പറഞ്ഞു.
പുതിയ ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് നെറ്റ്വര്ക് വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി. വര്‍ഷം തോറും 100-110 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ 150 ശതമാനത്തില്‍ അധികം വളര്‍ച്ചയാണ് ഹോണ്ട ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ വില്പന ഔട്ട്ലെറ്റുകളുടെ എണ്ണം 2,500 ആയി വര്‍ധിപ്പിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1,950 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: