കൊച്ചി: ഏഷ്യയിലെ ഏറ്റവും മികച്ച 25 അമ്യൂസ്മെന്റ് പാര്‍ക്കുകളില്‍ എട്ടാം സ്ഥാനത്തിന് ഇന്ത്യയിലെ ജനപ്രീതിയേറിയ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ അര്‍ഹമായി. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ സൈറ്റായ ട്രിപ് അഡ്വൈസര്‍ തങ്ങളുടെ യാത്രക്കാരുടെ വിശകലനങ്ങളുടേയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാവലേഴ്സ് ചോയ്സ് അട്രാക്ഷന്‍സ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഇതാദ്യമായി പ്രഖാപിക്കുന്ന ഈ പുരസ്ക്കാരങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ ലാന്റ് മാര്‍ക്കുകള്‍, പാര്‍ക്കുകള്‍, മ്യൂസിയങ്ങള്‍, അമ്യൂസ്മെന്റ്-വാട്ടര്‍ പാര്‍ക്കുകള്‍ എന്നീ മേഖലകളിലായി 1,263 പേരെയാണ് ആദരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് അമ്യൂസ്മെന്റ്-വാട്ടര്‍ പാര്‍ക്കുകളുടെ വിഭാഗത്തില്‍ ഇടം നേടിയ ഇന്ത്യയിലെ ഏക പാര്‍ക്ക് വണ്ടര്‍ലാ ബാംഗളൂരാണ്.
ഏഷ്യയിലെ 25 മികച്ച അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ കൂട്ടത്തില്‍ വണ്ടര്‍ലാ കൊച്ചി 14-ാം സ്ഥാനം കരസ്ഥമാക്കി. എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും യോജിക്കുന്ന വിവിധങ്ങളായ ജലത്തിലും അല്ലാതെയുമുള്ള വിനോദങ്ങളാണ് വണ്ടര്‍ലാ പാര്‍ക്കുകള്‍ അവതരിപ്പിക്കുന്നത്. വണ്ടര്‍ലാ കൊച്ചിയില്‍ 92.95 ഏക്കറിലായി 22 ജല വിനോദങ്ങളും 34 മറ്റ് വിനോദങ്ങളുമാണുള്ളത്. വണ്ടര്‍ലാ ബാംഗളൂരില്‍ 81.75 ഏക്കറിലായി 20 ജല വിനോദങ്ങളും 33 മറ്റു വിനോദങ്ങളുമാണുള്ളത്.
വണ്ടര്‍ലായുടെ കൊച്ചിയിലും ബാംഗളൂരിലുമുള്ള പാര്‍ക്കുകളിലായി 2012 സാമ്പത്തിക വര്‍ഷം 2.26 ദശലക്ഷം പേരും 2012 ജനുവരി 31-ന് അവസാനിച്ച ഒന്‍പതു മാസക്കാലയളവില്‍ 1.82 ദശലക്ഷം പേരുമാണെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: