മുംബൈ: ഓഹരി ഉടമകള്‍ക്ക് 24,000 കോടി രൂപ തിരിച്ചുനല്‍കുന്നതിന് സഹാറ ഗ്രൂപ്പിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. നിക്ഷേപകരില്‍ നിന്നും നിയമവിരുദ്ധമായി കോടിക്കണക്കിന് രൂപ സമാഹരിച്ചതിന്റെ പേരില്‍ സുബ്രത റോയ്യുടെ ഉടമസ്ഥതയിലുള്ള രണ്ട് സഹാറ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉന്നത എക്സിക്യൂട്ടീവുകള്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ കേസുകള്‍ എടുത്തിട്ടുണ്ട്.
വിപണി നിയന്ത്രിതാവായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ-സഹാറ കേസിന്മേലാണ് ഈ നടപടി. സെബിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കോടതി മുമ്പാകെ ഹാജരാകണമെന്നും ഇവര്‍ക്ക് മുംബൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിക്ഷേപകര്‍ക്ക് 24,000 കോടി രൂപ തിരിച്ചുനല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ വര്‍ഷം സെബിയ്ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്പനീസ് ആക്ട്, സെബി ആക്ട് പ്രകാരമുള്ള വിവിധ നിബന്ധനകള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്പ്പറേഷന് ലിമിറ്റഡിനും സഹാറ ഹൗസിങ് ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡിനും എതിരെ ക്രിമിനല്‍ കേസ് സെബി ഫയല്‍ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: