മോസ്ക്കോ: അമേരിക്ക മറ്റു രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയ എഡ്വേഡ് സ്നോഡനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി വിക്കിലീക്സ് രംഗത്ത്.
സ്നോഡന് വെനിസ്വേലയില്‍ അഭയം തേടുന്നതിനെ കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിക്കിലീക്സിന്റെ വെളിപ്പെടുത്തല്‍. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് വിക്കിലീക്സ് ഇക്കാര്യം അറിയിച്ചത്.
അഭയം നല്‍കാമെന്ന വെനസ്വേലയുടെ വാഗ്ദാനം എഡ്വേഡ് സ്നോഡന് സ്വീകരിച്ചുവെന്ന് ഇന്നലെയാണ് ട്വിറ്ററില്‍ പോസ്റ്റ് വന്നത്. റഷ്യന്‍ ടെലിവിഷന്‍ ചാനലായ റോസിയ 24നെ അധികരിച്ച് റഷ്യക്കാരനായ അലെക്സി പുഷ്കോവാണ് ട്വിറ്ററില്‍ വാര്ത്തയിട്ടത്.
ട്വിറ്ററില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ട് മിനിട്ടുകള്‍ക്കകം സന്ദേശം അപ്രത്യക്ഷമായി. നിയമ വിദഗ്ധനായ പുഷ്കോവ് റഷ്യയുടെ വക്താവല്ല. അതേസമയം സര്‍ക്കാരിനോട് അടുപ്പമുള്ള വ്യക്തിയാണ്.
പുഷ്കോവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്റെ വക്താവ് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: