ഇസ്ലാമാബാദ്: ഒസാമ ബിന്‍ ലാദന് 2002ല്‍ തന്നെ പാക്കിസ്ഥാനില്‍ എത്തിയിരുന്നതായി വെളിപ്പെടുത്തല്‍.
ബിന്‍ ലാദന് വേട്ടയുമായി ബന്ധപ്പെട്ട് അബോട്ടാബാദ് കമ്മീഷന് റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ‘ഡോണ്‍’ പത്രത്തിന്റെയാണ് പുതിയ വെളിപ്പെടുത്തല്‍.
കറാച്ചിയില്‍ നിന്നും 2002ല്‍ അറസ്റ്റിലായ അല്‍ ഖ്വയ്ദ പ്രവര്ത്തകന് ഖാലിദ് ബിന്‍ അത്താശിലൂടെയാണ് ഉസാമയെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചെതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബിന്‍ ലാദന്റെ സന്ദേശ വാഹകനും വലംകൈയ്യുമായ അബു അഹമദ് അലി കുവൈത്തിയെ കുറിച്ചുള്ള വിവരങ്ങള്‍ അത്താശിലൂടെ അമേരിക്കയ്ക്ക് ലഭിക്കുകയും ഇത് ലാദനിലേക്ക് എത്താന്‍ സിഐഎയെ സഹായിച്ചുവെന്നുമാണ് അബോട്ടാബാദ് കമ്മീഷന് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: