ന്യൂദല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഇന്ന് രാവിലെ 61.20 പൈസ വരെ വിനിമയം താഴ്ന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരിവിപണിയില്‍ വില്‍പ്പനക്കാരായി എത്തിയതാണ് ഇടിവിനുള്ള കാരണം. എന്നാല്‍ റിസര്‍വ് ബാങ്ക് ഇടപെട്ട് പൊതുമേഖല ബാങ്കുകള്‍ വഴി കരുതല്‍ ഡോളര്‍ ശേഖരം വിറ്റു തുടങ്ങിയതോടെ 61ന്റെ നിലവാരത്തിലേക്ക് രൂപ തിരിച്ചു വന്നിട്ടുണ്ട്.
വരുന്ന ദിവസങ്ങളില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഗുരുതരമായ സാമ്പത്തിക അനിശ്ചിതത്വത്തിനും രൂഷമായ വിലക്കയറ്റത്തിനും വഴിതുറക്കും. ഇക്കഴിഞ്ഞ ജൂണ്‍ 26-ന് രൂപയുടെ മൂല്യം 60.76- ലെത്തിയതാണ് ഇതിനു മുമ്പത്തെ ഏറ്റവും വലിയ തകര്‍ച്ച. ജൂണില്‍ രൂപ തകര്‍ച്ചയുടെ ലക്ഷണം തുടര്‍ന്ന പശ്ചാത്തലത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ദ്ധിപ്പിച്ചത്.
ജൂണില്‍ മാത്രം മൂന്നുതവണയായിരുന്നു വര്‍ദ്ധന. ജൂലായ് ആദ്യം ഡീസല്‍ വിലയും വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: