കെയ്റോ: പ്രധാനമന്ത്രിപദത്തിനായുള്ള വടംവലി ഈജിപ്ത് സര്‍ക്കാരിന് പുതിയ വെല്ലുവിളിയായി. ആണവോര്‍ജ്ജ ഏജന്‍സി മുന്‍ മേധാവി മുഹമ്മദ് എല്‍ ബറാദിയെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമം മറ്റു കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മരവിപ്പിച്ചു.
അട്ടിമറിയില്‍ പ്രതിഷേധിച്ച് മുര്‍സി അനുയായികളും തെരുവിലിറങ്ങിയത് ഈജിപ്തിനെ വീണ്ടും സംഘര്‍ഷഭരിതമാക്കി. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും വിമതരും തെരുവില്‍ നിലയുറപ്പിച്ചതോടെ ഈജിപ്തിലെ രാഷ്ട്രീയാന്തരീക്ഷം വീണ്ടും കലുഷിതമാകുകയാണ്.
പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിലും തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പിലുമായി ഇതുവരെ 37ഓളം പേര് കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സൈനിക അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാരിന് പ്രധാനമന്ത്രി പദം വെല്ലുവിളിയായിരിക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വല്‍ദിമര്‍ പുടിന് സിറിയയെ പോലെ ഈജിപ്തും ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും അപലപിച്ചു.
അതിനിടെ മുര്‍സിയെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്ന് കരുതുന്ന സൈനിക ആസ്ഥാനം മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തര്‍ ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: