കൊട്ടാരക്കര: ക്രമസമാധാനപാലനത്തിനൊപ്പം പോലീസിനെ കൂടൂതല്‍ ജനകീയവല്ക്കരിച്ച് സാധാരണക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയില്‍ പോലീസിനെ മാറ്റുന്നതിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് പുതുതായി ചുമതലയേറ്റ റൂറല്‍ എസ്പി സുരേന്ദ്രന് പറഞ്ഞു.ജനമൈത്രി പോലീസിനെ കൂടാതെ കോളനികളിലും കിഴക്കന്‍മേഖലയുടെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മാസത്തില്‍ ഒരൂ തവണ ജനപ്രതിനിധികളുടെ സഹായത്തോടെ അവരുടെ പരാതിക്ക് പരിഹാരം കാണാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ സ്കൂളുകളിലും, പ്രധാനകവലകളിലും പരാതിപെട്ടികള്‍ സ്ഥാപിക്കും. സ്കൂളിലെ പരാതിപെട്ടി സ്കൂള്‍ അധികാരിയുടെയും സ്ഥലത്തെ സബ് ഇന്‍സ്പെക്ടറും കൂടി തുറന്ന് പരാതികള്‍ എസ്പിക്ക് കൈമാറും. ഇത്തരം പരാതികള്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീം പരിഹാരം കാണും. പെണ്‍കുട്ടികളുടെ തിരോധാനം സംബന്ധിച്ച അന്വേഷണങ്ങള്‍ വേഗത്തിലാക്കാന്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, പട്ടികജാതിക്കാര്‍ക്കും എതിരെയുള്ള അതിക്രമം തടയാന്‍ നിയമപ്രകാരം രൂപം കൊണ്ട സമിതി എല്ലാ മൂന്നു മാസം കൂടുമ്പോഴും കൂടി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര ടൗണിലെ ട്രാഫിക് അച്ചടക്കലംഘനത്തിന് പരിഹാരം കാണാന്‍ ഉടന്‍ തന്നെ ട്രാഫിക് അവലോകന സമിതി വിളിച്ചുകൂട്ടി പരിഹാരം കാണും. താലൂക്കാശുപത്രി, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ എയ്ഡ്സ് പോസ്റ്റ് പ്രവര്‍ത്തനം പുനരാരംഭിക്കും. സ്കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ മയക്കുമരുന്ന് മാഫിയ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കടയിടാന്‍ മഫ്ടിയില് പ്രത്യേക പോലീസിനെ ഇവിടങ്ങളില്‍ നിയോഗിക്കും. ടൗണില്‍ തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നത് തടയുക, വണ്‍വേ കൂടുതല്‍ കാര്യക്ഷമമാക്കുക, രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തുക, പാറ, മണല്‍ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: