കൊച്ചി: പുതിയ നിസ്സാന്‍ മൈക്രയും മൈക്ര ആക്റ്റിവയും നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ പുറത്തിറക്കി. കൂടുതല്‍ കരുത്തുറ്റതും ഊര്‍ജസ്വലവുമായ പുറംഭാഗവും ഇടത്തരം ഉള്‍ഭാഗവുമാണ് ന്യൂ മൈക്രയുടെ പ്രത്യേകത. മിതമായ വിലയില്‍ കൂടുതല്‍ സൗകര്യപ്രദമായ ഹാച്ച്ബാക്ക് ഗുണമേന്മയും പ്രവര്‍ത്തന മികവും മൈക്ര ആക്റ്റിവ് വാഗ്ദാനം ചെയ്യുന്നു.
പുറംഭാഗത്തെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റങ്ങളോടെയാണ് ജനപ്രിയമായ നാലാം തലമുറ സിറ്റി കാര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന പുതിയ മൈക്ര പുറത്തിറങ്ങിയിരിക്കുന്നത്. മൈക്രയുടെ വില്‍പ്പന കഴിഞ്ഞ മാര്‍ച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ 65 ലക്ഷത്തിലേറെയായി ഉയര്‍ന്നു.
കട്ടിങ് എഡ്ജ് ടെക്നോളജിയോടെ കരുത്തുറ്റതും ഊര്‍ജസ്വലവുമായ ഹാച്ച്ബാക്ക് രൂപകല്‍പ്പനയിലാണ് പുതിയ മൈക്ര. വിശാലമായ ഇന്റീരിയറുകളും പ്രിമിയം സവിശേഷതകളും മൈക്ര വാഗ്ദാനം ചെയ്യുന്നു. മികവുറ്റതും സുരക്ഷിതവുമായ ഒരു ഡ്രൈവിങ് അനുഭവം സമ്മാനിക്കാന്‍ യൂസര്‍ ഫ്രണ്ട്ലി, സുരക്ഷാ സംവിധാനങ്ങളോടെയാണ് മൈക്രയുടെ വരവ്. കണ്ടിന്യൂവസ്ലി വേരിയബ്ല് ട്രാന്സ്മിഷന് (സിവിടി) ഗിയര്‍ബോക്സുകളാണ് മൈക്രയുടെ മറ്റൊരു പ്രത്യേകത.
ഹാച്ച്ബാക്ക് വിഭാഗത്തില്‍ വലിയ മാറ്റങ്ങളോടെയാണ് മൈക്ര ആക്റ്റിവിന്റെ വരവ്. കായികക്ഷമമായ എക്സിറ്റീരിയറുകളും സൗകര്യപ്രദമായ ഇന്റീരിയറുകളും കുറഞ്ഞ വിലയും ആക്റ്റിവിനെ വ്യത്യസ്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: