ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
സുഗായ്പെനുവില് നിന്നും 154 കിലോമീറ്റര്‍ അകലെ 23 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ഇന്തോനേഷ്യയിലെ അക്കെയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 40 പേര് കൊല്ലപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
2004ല്‍ ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് രൂപപ്പെട്ട സുനാമിയില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ 2,30,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: