കൊച്ചി: സീമാസ് മലബാര്‍ മേഖലയിലേക്കും. രാജ്യത്തെ ഏറ്റവും മികച്ച പട്ട്നെയ്ത്തുകേന്ദ്രങ്ങളില് നിന്നുള്ള വിവാഹ പട്ടുകളും മേറ്റ്ല്ലാവിധ വസ്ത്രങ്ങളുടേയും ശേഖരവുമായി സീമാസിന്റെ പെരിന്തല്‍മണ്ണ ഷോറൂം നാളെ ഉദ്ഘാടനം ചെയ്യും. പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപം ചിലമ്പുകാടന്‍ മാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
നഗരവികസനം, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി വെഡ്ഡിംഗ് ഫ്ലോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മെന്സ്വെയറിന്റെ ഉദ്ഘാടനം പെരിന്തല്‍മണ്ണ ചെയര്‍പേഴ്സണ്‍ നിഷി അനില്‍ രാജും കിഡ്സ്വെയറിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ നസീറ കാട്ടുങ്ങലും ഉദ്ഘാടനം ചെയ്യും. ആദ്യ വില്പന സീമാസ് ഫൗണ്ടര്‍ ഡയറക്ടര്‍ പരേതനായ കെ.എ.പരീതിന്റെ പത്നി ഫാത്തിമ പരീത് അസീസിയ മെഡിക്കല്‍ കോളേജ് ചെയര്മാന് അബ്ദുള്‍ അസീസിന് നല്കി നിര്‍വഹിക്കും. സീമാസിന്റെ 12-ാമത്തെ ഷോറൂമിനാണ് ഇതോടുകൂടി തുടക്കം കുറിയ്ക്കുന്നത്.
സീമാസിന്റെ 13-ാമത്തെ ഷോറൂം കൊടുങ്ങല്ലൂരില്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കേരളത്തിലെ 14-ാമത്തേയും മലബാറിലെ മൂന്നാമത്തെയും ഷോറൂം മലപ്പുറത്ത് ജൂലൈ 15 ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: