കൊച്ചി : സംസ്ഥാനത്തെ 11 ജില്ലകളില്‍ ജൂലൈ ഒന്ന് മുതല്‍ ഡിരക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍, കൂടുതലാളുകള്‍ക്ക് ബാങ്കിങ് സൗകര്യം പ്രാപ്യമാക്കുക എന്ന ഉദ്ദേശത്തോടെ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ കിയോസ്ക് ബാങ്കിങ് ആരംഭിക്കുന്നു.
എറണാകുളം, ഇടുക്കി ജില്ലകളിലെ ലീഡ് ബാങ്കായ യൂണിയന് ബാങ്ക് എറണാകുളം ജില്ലയിലാണ് ആദ്യമായി കിയോസ്ക് ബാങ്കിങ് ഏര്‍പ്പെടുത്തുന്നത്. അക്ഷയ കേന്ദ്രങ്ങളെ ബാങ്കിങ് കിയോസ്ക്കുകളാക്കുന്നത് സംബന്ധിച്ച് ഇതിനകം ധാരണയായിട്ടുണ്ടെന്ന് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.സി. ജോണ്‍ പറഞ്ഞു. ഈ കിയോസ്ക്കുകളില്‍ അക്കൗണ്ട് തുടങ്ങുന്നതിനും പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനും സൗകര്യമുണ്ടായിരിക്കും. കിയോസ്ക്കുകളില്‍ ഇതിനായി മൈക്രോ എടിഎമ്മുകള്‍ ലഭ്യമാകുന്നതാണ്.
ഇതിന്റെ മുന്നോടിയായി അക്ഷയ ജീവനക്കാര്‍ക്കായി ബാങ്ക് കാക്കനാട് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പരിശീലന പരിപാടി നടത്തി. 130 പേര് സംബന്ധിച്ച പരിശീലന പരിപാടി യൂണിയന് ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി.സി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഇത് സംബന്ധിച്ച സാങ്കേതിക വിദ്യ ബാങ്കിന് ലഭ്യമാക്കുന്ന ടിസിഎസ്സിലെ ഉദ്യോഗസ്ഥരും ബാങ്കിന്റെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള ഐടി വിദഗ്ധരുമാണ് ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: