സാന്റിയാഗോ: ചിലിയുടെ തീരങ്ങളില്‍ അസാധാരണമായ വിധം കടല്‍ക്ഷോഭം തുടരുന്നു. 22 അടി ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരകള്‍ തീരത്ത് കനത്ത നാശം വിതയ്ക്കുകയാണ്.
പ്രദേശത്തുനിന്ന് അനേകം പേരെ മാറ്റിപാര്‍പ്പിച്ചു. വിനാഡെല്മാര് നഗരത്തിലെ നടപ്പാലവും തീരത്തെ റോഡുകളും പൂര്‍ണ്ണമായി തകര്‍ന്നു. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശം നേരിട്ടു.
തീരദേശ നഗരമായ സാന്റോഡോമിങായിലും കടല്‍ പ്രക്ഷുബ്ദമാണ്. ഇവിടെ കടലാക്രമണത്തില്‍ കടല്‍ ഭിത്തികളും റോഡുകളും തകര്‍ന്നു.
ഞായറാഴ്ച്ച വരെ കടല്‍ക്ഷോഭം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: