മൊംഗാഡിഷു: സൊമാലി തുറമുഖത്തിന് വേണ്ടിയുള്ള വിമതരുടെ പോരാട്ടത്തില്‍ കഴിഞ്ഞ മാസം 71 ഓളം പേര് കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ.
ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന് മൊഗാഡിഷുവില് കെനിയന്‍ സംഘത്തിന് മേല്‍ കുറ്റം ചുമ്മത്തിയിരുന്നു. സൊമാലിയയിലെ തെക്കന്‍ തുറമുഖ നഗരമായ കിസമായോയിലാണ് സംഭവം.
ജൂണില്‍ നടന്ന സംഭവത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ലാവര്‍ ജൂബാ മേഖലയില്‍ അതി ഭയങ്കരമായ അക്രമങ്ങളാണ് നടന്നു വരുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
പോളിയോ വാക്സിനേഷന് പോലുള്ള പരിപാടികളും അക്രമണത്തെ തുടര്‍ന്ന് നിര്‍ത്തി വേച്ചിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: