കൊച്ചി/തൃശൂര്‍: കൊച്ചി കുമ്പളങ്ങിയിലും തൃശ്ശൂര്‍ ജില്ലയിലെ ചാഴൂരിലും അമൃതംമലയാളം’ വായനാപദ്ധതിക്ക് തുടക്കമായി. കുമ്പളങ്ങി ഇല്ലിക്കല്‍ വിവിഎല്‍പി സ്കൂളിലാണ് ‘അമൃതംമലയാളം’ വായനാപദ്ധതിക്ക് തുടക്കമായത്. സിനിമാ, സീരിയല്‍ താരം കലാഭവന്‍ ഹനീഫ് വിദ്യാര്‍ത്ഥികള്‍ക്ക് ജന്മഭൂമി പത്രം നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള ദിനപത്രശാഖയില് ജന്മഭൂമികക് അതിന്റേതായ പ്രാധാന്യമുണ്ടെന്ന് കലാഭവന്‍ ഹനീഫ് പറഞ്ഞു. കുട്ടികള്‍ വായന ശീലിക്കണം, ജന്മഭൂമി അതിന് പ്രചോദനമാവട്ടെയെന്നും ഹനീഫ് ആശംസിച്ചു.
സ്കൂള്‍ മാനേജര്‍ പി.കെ. മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. പി.ബി. സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മുഖ്യാധ്യാപിക ഇന്ദുഗോപാല്, എന്‍.എസ്. സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ ജിജിമോന്, ലേഖകന്‍ കെ.കെ. റോഷന്‍കുമാര്‍, വി.എന്‍. വിനോദ്, അധ്യാപകരായ എസ്.എസ്. ശ്രീനി, ടി. പ്രതീഷ്രാജ്, അഞ്ജലി, കാന്തിമതി, പ്രമുഖ ഹാര്‍മോണിസ്റ്റ് കെ എസ് രാധാകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
ചാഴൂര്‍ എസ്എന്‍എം ഹൈസ്കൂളില്‍ അമൃതം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ഡോ. വിഷ്ണുഭാരതീയ സ്വാമികള്‍ നിര്‍വ്വഹിച്ചു. എസ്എന്‍എം ഹൈസ്കൂള്‍ അങ്കണത്തിലേക്ക് അമൃതം മലയാളം പ്രവര്‍ത്തകരെ പ്രധാനാധ്യാപിക കെ.ബി.സുമംടീച്ചര്‍ സ്വാഗതം ചെയ്തു. സമൂഹത്തിലെ തിന്മകള് തുടച്ചുമാറ്റുവാന്‍ മുന്നില്‍ നിന്ന് പോരാടേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും സാമൂഹ്യ രംഗത്ത് വ്യക്തിത്വത്തോടെ അവര്‍ വളര്‍ന്നുവരണമെന്നും വിദ്യാര്‍ത്ഥികളെ വിഷ്ണുഭാരതീയ സ്വാമികള്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ ജന്മഭൂമി തൃശൂര്‍ ജില്ലാ റിപ്പോര്‍ട്ടര്‍ പാലേലി മോഹന്‍, ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് സി.ആര്.രാജേഷ്, താലൂക്ക് കാര്യവാഹ് ലൗലേഷ്, ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു. വര്‍ഷങ്ങളായി അമൃതം മലയാളം ചാഴൂര്‍ എസ്എന്എംഎച്ച്എസ്സില് നടപ്പില്‍ വരുത്തുവാന്‍ വിഷ്ണുഭാരതീയ സ്വാമികളാണ് മുന്‍പന്തിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: