കൊച്ചി: ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിന്റെ ആഗോള ചെയര്‍മാനും സി ഇ ഒയുമായി മാര്‍ക് വീന് ബെര്‍ഗര്‍ നിയമിതനായി. പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ ഏണ്‍സ്റ്റ് ആന്‍ഡ് യങ്ങിന്റെ ആഗോള ബ്രാന്‍ഡ് നാമം ഇനി ഇവൈ എന്നായിരിക്കും. പുതിയ ലോഗോയ്ക്കും കമ്പനി അംഗീകാരം നല്കി.
മികച്ച ട്രാക് റെക്കോഡിന് ഉടമയാണ് 51 കാരനായ മാര്‍ക്. ഗ്ലോബല്‍ ആന്‍ഡ് അമേരിക്കാസിന്റെ നികുതി വകുപ്പിന്റെ തലവനായിരുന്നു മാര്‍ക്. പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്ത് യു എസ് ട്രഷറിയുടെ (നികുതി) അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നു അദ്ദേഹം. പ്രസിഡന്റ് ക്ലിന്റന്റെ കാലത്ത് യു എസ് സോഷ്യല്‍ സെക്യൂരിറ്റി ഉപദേശക സമിതി അംഗവും.
ഭാവിയിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രസ്ഥാനത്തെ പ്രാപ്തമാക്കുകയാണ് തന്റെ പ്രധാന ഉത്തരവാദിത്വമെന്ന് മാര്‍ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: