കാസര്‍കോട്: കാലവര്‍ഷം ശക്തമായതോടെ നാശനഷ്ടവും വര്‍ദ്ധിച്ചു. കൃഷിനാശവും വ്യാപകമാണ്. പല സ്ഥലങ്ങളിലും വീടുകള്‍ പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു. തെങ്ങുകളും കവുങ്ങുകളും വീശിയടിച്ച കാറ്റില്‍ കടപുഴകി വീണു. ഉദുമ, ദേളി, മുളിയാര്‍, മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ വാന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ദേളി ജംഗ്ഷനിലെ കൂലപ്പണിക്കാരനായ മുരുകേശണ്റ്റെ വീട് ഇന്നലെ വെളുപ്പിന് പൂര്‍ണമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ൪ മണിയോടെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് വീട് തകരുകയാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ വാതില്‍ ചവിട്ടിപ്പൊളിച്ച് പുറത്തുകടക്കുകയായിരുന്നു. രണ്ടുകുട്ടികള്‍ അടക്കം നാല് പേരാണ് ഉണ്ടായിരുന്നത്. ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ൫ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ മുളിയാറില്‍ കനത്ത നശനഷ്ടമാണ് ഉണ്ടായത്. മുളിയാര്‍ ചരോളിമൂലയിലെ ബാലകൃഷ്ണണ്റ്റെ വീട് പൂര്‍ണമായും സരോജിനി, അപ്പച്ചനായ്ക് എന്നിവരുടെ വീടുകള്‍ ഭാഗീകമായും തകര്‍ന്നു. അപ്പച്ച നായകിണ്റ്റെ ഇരുപതോളം തെങ്ങുകളും ൧൦൦-ല്‍പ്പരം കവുങ്ങുകളും വീശിയടിച്ച കാറ്റില്‍ നിലംപൊത്തി. പീലിക്കോട് പി.വി.പാറുക്കുട്ടി, കരുന്തളം കല്ല്യാണി. ചീമേനി ബാലകൃഷ്ണന്, കുഞ്ഞത്തൂരിലെ ആയിഷുമ്മ, ബംബ്രാണയിലെ പത്മനാഭമൂല്യ, അബ്ദുള്‍ഖാദര്‍ എന്നിവരുടെ വീടുകളും കനത്ത മഴയില്‍ ഭാഗീകമായി തകര്‍ന്നു. ൧,൧൯,൦൦ രൂപയുടെ നഷ്ടം കണക്കാക്കി. കനത്ത മഴയില്‍ ബളാല്‍ പഞ്ചായത്തിലെ ചേമഞ്ചേരി, വെസ്റ്റ് എളേരിയിലെ ചട്ടമല, ഈസ്റ്റ് ഏളേരിയിലെ അത്തിയടുക്കം, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. ഇന്നലെ രാവിലെയാണ് സംഭവം. ഉരുള്‍പൊട്ടലില്‍ തയ്യേനി വായ്ക്കാനം എസ്റ്റേറ്റ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. വായിക്കാനത്തെ വര്‍ഗ്ഗീസ് തയ്യില്‍, ജോസ് വടാതുരുത്തില് എന്നിവരുടെ വീട്ടുപറമ്പിലെ കിണറുകള്‍ മലവെള്ളപ്പാച്ചലില്‍ അപ്രത്യക്ഷമായി. ഇവിടെ പത്ത് കുടുംബങ്ങളെ തയ്യേനി പള്ളിയിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കാര്‍ഷികവിളകള്‍ വ്യാപകമായി നശിച്ചു. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. വരക്കാട് കൂമ്പയില്‍ സണ്ണിയുടെ വീട്ടില്‍ മലവെള്ളംകയറി. വീട്ടുപകരണങ്ങള്‍ നശിച്ചു. പാമത്തട്ടിലെ ആലത്തടി മാധവണ്റ്റെ വീട് മരം വീണ് പൂര്‍ണമായി തകര്‍ന്നു. പറമ്പയിലെ മക്കാക്കോടന്‍ കൃഷ്ണണ്റ്റെ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു.വീടിന് ഭാഗികമായി കേടുപാടുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാര്യങ്കോട് പുഴയുടെ കൈവഴിയായ ചൈത്രവാഹിനിപ്പുഴ കര കവിഞ്ഞൊഴുകുകയാണ്. ഇരുകരകളും വെള്ളത്തിനടിയിലായിട്ടുണ്ട്. ചൊവ്വാഴ്ച തുടങ്ങിയ മഴ ഇന്നലെ വൈകിട്ടും തുടരുകയാണ്.മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ട്.കനത്ത മഴയില്‍ മലയോര മേഖല വിറങ്ങലിച്ചു. മഴയായതിനാല്‍ ഉരുള്‍പൊട്ടല്‍ സ്ഥലത്ത് മറ്റ് നാശനഷ്ടങ്ങള്‍ വിലയിരുത്താനായിട്ടില്ല. മാലോം പാമത്തട്ടിലെ ആലത്തടി തങ്കമണിയുടെ ആസ്ബസ്റ്റോസ് ഷീറ്റിട്ട വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇതിനടുത്ത് ജാതിമൂപ്പില് മറ്റപ്പള്ളി മാത്യുവിണ്റ്റെ വീടിണ്റ്റെ അടുക്കള ഭാഗം മഴയില്‍ തകര്‍ന്നു. മുട്ടോം കടവ് വാഴത്തട്ട് പഞ്ചായത്ത് റോഡ് നൂറു മീറ്ററോളം തകര്‍ന്നിട്ടുണ്ട്. ചന്തേര മാണിയാട്ടെ വി.എം രവീന്ദ്രണ്റ്റെ വീടിണ്റ്റെ അടുക്കളയും കനത്ത മഴയില്‍ തകര്‍ന്നു. കാര്യങ്കോട് പുഴകളിലും ജലവിതാനം ഉയര്‍ന്നിട്ടുണ്ട്. പുഴയോരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളും ആശങ്കയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: