മുംബൈ: മാരുതി സുസുക്കി ജനപ്രിയ മോഡലുകളില്‍ ഒന്നായ സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന് പുറത്തിറക്കി. സ്വിഫ്റ്റ് ആര്‍എസ് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് നിലവിലുള്ള മോഡലിനേക്കാള്‍ 24,500 രൂപ അധികം നല്‍കേണ്ടി വരും. പുതിയ സ്റ്റെയിലും ഗ്രാഫിക്സും സംയോജിപ്പിച്ചുകൊണ്ട് സ്വിഫ്റ്റിന്റെ വിഎക്സ് ഐ, വിഡിഐ വേരിയന്റുകളുടെ ലിമിറ്റഡ് എഡിഷനുകളാണ് പുറത്തിറക്കിയിരിക്കുന്നത്. നിലവിലുള്ള സ്വിഫ്റ്റ് വിഎക്സ്ഐ മോഡലിന്റെ വില 4.99 ലക്ഷവും വിഡിഐയുടേത് 5.99 ലക്ഷവുമാണ് ദല്‍ഹി എക്സ്ഷോറൂം വില.
ജൂലൈയില്‍ മാരുതി കാറുകളുടെ വില്പന ഇടിഞ്ഞ സാഹചര്യത്തിലാണ് മാരുതി സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന് പുറത്തിറക്കിയിരിക്കുന്നത്. 2005 മെയിലാണ് സ്വിഫ്റ്റ് മോഡല്‍ ആദ്യമായി വിപണിയില്‍ ഇറക്കിയത്. 9.6 ലക്ഷത്തില്‍ അധികം സ്വിഫ്റ്റ് കാറുകളാണ് ഇതിനോടകം വിറ്റത്. ജൂണില്‍ മാരുതി സുസുക്കിയുടെ വില്പന 7.8 ശതമാനം ഇടിഞ്ഞ് 77,002 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 83,531 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: