കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി നിലകൊള്ളുന്ന സ്ഥാപനമാണ് മാതാ കോളേജ് ഓഫ് ടെക്നോളജി. എം.ജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ 2003 ല്‍ സ്ഥാപിതമായ ഈ കോളേജ്, സിവില്‍, മെക്കാനിക്കല്‍, ഓട്ടോമൊബെയില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ ബി.ടെക്ക് കോഴ്സുകളും, സിവില്‍, മെക്കാനിക്കല്‍ എന്നിവയില്‍ ഡിപ്ലോമയും നല്കിവരുന്നു.
മാതാ കോളേജ് AICTE അംഗീകൃതവും , ISO സര്‍ട്ടിഫിക്കേഷനോടും കൂടിയതാണ്. കുട്ടികളില്‍ സാമൂഹിക ബോധവും, പരിസ്ഥിതി ബോധവും വളര്‍ത്തുന്നതിനായി നിരവധി അസോസിയേഷനുകളും, ക്ലബ്ബുകളും കോളേജിന്റെ ഭാഗമായി നടത്തുന്നു.
കൂടാതെ അര്‍ഹരായ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്ക് NSSUC & ECR Trust Scholarship Scheme ന്റെ ഭാഗമായി 25 ശതമാനം മുതല്‍ 100ശതമാനം വരെ സ്കോളര്‍ഷിപ്പും നല്കുന്നു. ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് എഴുതിയ ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് ഫീസില്‍ പഠിക്കുകയും ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: