മോസ്കോ: മൂന്ന് ഉപഗ്രഹങ്ങളുമായി റഷ്യ വിക്ഷേപിച്ച റോക്കറ്റ് ആകാശത്ത് വെച്ച് തകര്‍ന്നു. വിക്ഷേപിച്ച് 17 സെക്കന്‍ഡുകള്‍ക്ക് ശേഷം റോക്കറ്റിന്റെ എന്‍ജിനുകളുടെ പ്രവര്‍ത്തനം അപ്രതീക്ഷിതമായി നിലയ്ക്കുകയായിരുന്നു. തീപിടിച്ച് അഗ്നിഗോളമായി മാറിയ റോക്കറ്റ് പല കഷണങ്ങളായി ചിന്നിച്ചിതറി റഷ്യ പാട്ടത്തിനെടുത്ത കസാക്കിസ്ഥാനിലെ ബെയ്കനൂര്‍ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തറയ്ക്ക് രണ്ടു കിലോമീറ്റര്‍ അകലെ തന്നെയാണ് റോക്കറ്റ് തകര്‍ന്നുവീണത്.
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് ഗതിനിര്‍ണയ ഉപഗ്രഹങ്ങളുമായിട്ടാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. സാങ്കേതിക തകരാര്‍ ഉണ്ടാകാനുള്ള കാരണം പരിശോധിച്ചു വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് വ്യക്തമാക്കി.
റോക്കറ്റിന്റെ എന്‍ജിനിലോ ഗതിനിര്‍ണയത്തിനുള്ള സാങ്കേതിക സംവിധാനത്തിലോ തകരാര്‍ സംഭവിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: