വാഷിംഗടണ്‍: മറ്റു രാജ്യങ്ങളിലെ പൗരന്മാരുടെ ലവിവരങ്ങള് അമേരിക്ക ചോര്‍ത്തുന്നുവെന്ന് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് ഇന്ത്യയോട് അഭയം തേടിയതായി വിക്കിലീസ് വെളിപ്പെടുത്തുന്നു.
ഇന്ത്യയെ കൂടാതെ ക്യൂബ, ബ്രസീല്‍, വെനസ്വേല, ചൈന, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ് സ്പെയ്ന്‍, സ്വിസ്റ്റര്‍ലന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ്് സ്നോഡന് അഭയം തേടിയത്.
ഇതേസമയം അമേരിക്ക തന്നെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി സ്നോഡന് ഇക്വഡോര്‍ പ്രസിഡണ്ട് റാഫേല്‍ കൊറിയയ്ക്ക് കത്തയച്ചു. താന്‍ ഇപ്പോഴും സ്വതന്ത്രനാണെന്നും പൊതുതാല്‍പ്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തനിക്ക് ഇപ്പോഴും കഴിയുമെന്നും സ്നോഡന് ഇക്വഡോര്‍ പ്രസിഡണ്ടിന് അയച്ച കത്തില്‍ പറയുന്നു.
തനിക്ക് എത്രക്കാലം ജീവിക്കാന്‍ കഴിയുമോ എന്നറിയില്ല. തുല്യതയില്ലാത്ത ലോകത്തില്‍ നീതിക്കായി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും സ്നോഡന് കത്തില്‍ പറയുന്നു.
ഇക്വഡോറിനും ഐസ്ലാന്ഡിനും പുറമെ മറ്റ് രാജ്യങ്ങളോട് സ്നോഡന്റെ പേരില്‍ വിക്കിലീക്ക്സിന്റെ നിയമ ഉപദേശകനാണ് അഭയം തേടിയത്.
മോസ്കോ വിമാനത്താവളത്തിലെ റഷ്യന്‍ കോണ്‍സുലേറ്റിനാണ് സ്നോഡന്റെ അഭ്യര്‍ത്ഥനകള്‍ വിക്കിലീക്സ് നിയമ ഉപദേശകന് നല്‍കിയത്. അതിനിടെ അഭയം നല്‍കരുതെന്ന മറ്റ് രാജ്യങ്ങളോടുള്ള അമേരിക്കയുടെ മുന്നറിയിപ്പിനെ സ്നോഡന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: