വാഷിംഗ്ടണ്‍: മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് അമേരിക്കക്ക് വീണ്ടും വന്‍ഭീഷണിയാകുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അമേരിക്കയുടെ അതീവരഹസ്യസ്വഭാവമുള്ള കൂടുതല്‍ രേഖകള്‍ വെളിപ്പെടുത്തുമെന്നാണ് സ്നോഡന്റെ മുന്നറിയിപ്പ്. ചാരവൃത്തിക്ക് കേസ് ചുമത്തിയിരിക്കുന്ന സ്നോഡനെ വിട്ടുകിട്ടാന്‍ വിവിധ രാജ്യങ്ങളുമായി അമേരിക്ക ചര്‍ച്ച നടത്തുന്നതിനിടെയാണ് സ്നോഡന് വീണ്ടും തലവേദനയാകുന്നത്.
അമേരിക്കക്കെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകളുമായി മോസ്ക്കോ എയര്‍പോര്‍ട്ടിലാണ് നിലവില്‍ സ്നോഡനുള്ളത്. ഹോങ്കോങ്ങില്‍ നിന്ന് ഇക്വഡോറിലേക്കുള്ള യാത്രക്കിടെയാണ് സ്നോഡന് മോസ്ക്കോ വിമാനത്താവളത്തില്‍ പെട്ടുപോയത്. സ്നോഡന്റെ പാസ്പോര്‍ട്ട് അമേരിക്ക അസാധുവാക്കുകയും ചെയ്തു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രഹസ്യവിവരങ്ങള്‍ ലോകമെമ്പാടുമെത്തിക്കാനുള്ള എല്ലാ സംവിധാനങ്ങളും സ്നോഡന് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. വിക്കിലീക്സിന്റെ സഹായത്തോടെ വാര്‍ത്ത പുറത്തുവിടാന്‍ പലകേന്ദ്രങ്ങളിലും സ്നോഡന് രഹസ്യരേഖകള്‍ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്നോഡന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ മാധ്യമപ്രവര്ത്തകന് ഗ്ലെന്‍ ഗ്രീന്‍വാള്‍ഡും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ജയിലിലടക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത് തന്നെ നിശബ്ദനാക്കില്ലെന്ന് സ്നോഡന് മുമ്പ് തന്നെ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇക്വഡോറില്‍ അഭയം തേടിയ സ്നോഡന്റെ കാര്യത്തില്‍ ഇക്വഡോര്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പകരം പ്രശ്നത്തിന് പരിഹാരം കാണാന്‍ റഷ്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ഇക്വഡോര്‍. സ്നോഡന് അഭയം നല്‍കരുതെന്ന് അമേരിക്ക അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഇക്വഡോര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സ്നോഡനെ അമേരിക്കയിലേക്ക് മടക്കി അയക്കണമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബെയ്ഡന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളും ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതാണ് സ്നോഡനൈ പ്രതിസന്ധിയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: