ധാക്ക: ഉള്‍ഫാ തലവന്‍ അനൂപ് ഛേതിയയെ ബംഗ്ലാദേശ് ഇന്ത്യക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഛേതിയടക്കം മൂന്നു കുറ്റവാളികളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൈമാറ്റം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ബംഗ്ലാദേശ് തയാറായിട്ടില്ല. ഛേതിയ വിഷയത്തില്‍ പ്രമുഖ ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് കാത്തിരുന്നു കാണുകയെന്ന മറുപടിയാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി മുഹമ്മുദിന് അലാംഗിര്‍ നല്‍കിയത്.
നിരോധിത ഭീകരസംഘടനയായ ഉള്‍ഫയുടെ നേതാവായിരുന്ന ഛേതിയ അറസ്റ്റ് ഭയന്ന് ബംഗ്ലാദേശിലേക്ക് കടക്കുകയായിരുന്നു. 1997 ഡിസംബറില്‍ ഛേതിയയെ ബംഗ്ലാ പോലീസ് കസ്റ്റഡിയിലെടുത്തു. അതിര്‍ത്തി ലംഘിച്ചതിനും വ്യാജ പാസ്പോര്‍ട്ടും വിദേശനോട്ടുകളും കൈവശം വച്ചതിനും കോടതി ഏഴുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. സുരക്ഷാകാരണങ്ങളാലും അടുത്ത നടപടിയെക്കുറിച്ച് വ്യക്തത കൈവരാത്തതിനാലും ശിക്ഷാ കാലാവധി കഴിഞ്ഞും ഛേതിയയെ ജയിലില്‍ തന്നെ പാര്‍പ്പിച്ചു. 2005, 2008, 2011 വര്‍ഷങ്ങളില്‍ ഛേതിയ രാഷ്ട്രീയ അഭയത്തിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ബംഗ്ലാദേശ് പരിഗണിച്ചില്ല. ഇന്ത്യയിലേക്കു മടങ്ങാന്‍ ഛേതിയ അടുത്തിടെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഇതുകാട്ടി അദ്ദേഹം ജയില്‍ അധികൃതര്‍ക്ക് അപേക്ഷയും നല്കി.
ജനുവരിയില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറിനുള്ള കരാര്‍ ഒപ്പിട്ടതിനാല്‍ ഛേതിയയുടെ അപേക്ഷ അധികൃതര്‍ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: