കൊല്ലം: തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കേസുകളിലെ പ്രതിയും കുടുംബവും പോലിസ് പിടിയിലായി. ശക്തികുളങ്ങര പെരിനാട് ഒസീലാ മന്‍സിലില്‍ അബ്ദുല്‍ അഷ്റഫ്(49) ആണ് പിടിയിലായത്.
കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.സി.പി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അഷ്റഫിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അനുജന് ജിം ഷാജഹാന്(47), മകന് അനസ്(22), സുഹൃത്ത് സുഹൈല്‍(21) എന്നിവരും ഒപ്പമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നും പരോളിലിറങ്ങിയ അഷ്റഫിനൊപ്പം മോഷണം നടത്തി വന്ന ജിം ഷാജഹാന് പതിനാറോളം അടിപിടി-മോഷണ കേസുകളില്‍ പ്രതിയാണ്്. പതിനാറാം വയസില്‍ മോഷണം തുടങ്ങിയ അഷ്റഫിനെ ജുവനെയില്‍ ഹോമുള്പ്പെടെ നിരവധി പോലിസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
തുടര്‍ന്ന് തമിഴ്നാട്ടില്‍ ജോലിക്കായി പോവുകയും കവര്‍ച്ചകള്‍ നടത്തുകയുമായിരുന്നു. വീട് കവര്‍ച്ച ചെയ്യുന്നത് തടയാന്‍ ശ്രമിച്ച സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയതുള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ്.
കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ അനു?വിക്കുന്നതിനിടയില്‍ പ്രതി പരോളിലിറങ്ങി തിരികെ പോവാതെ ഒളിവില്‍ നടന്ന് മോഷണം നടത്തുകയായിരുന്നു. ഈ മാസം ആദ്യം മനയില്കുളങ്ങരക്ക് സമീപം താമസിക്കുന്ന ദേവാനന്ദിന്റെ വീട് കുത്തിത്തുറന്ന് ലാപ്ടോപ്പും സ്വര്‍ണക്കമ്മലും കവര്‍ച്ച ചെയ്തു.
കഴിഞ്ഞ 18ന് ശക്തികുളങ്ങരരോഹിണി വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് ലാപ്ടോപ്പ്, ടോര്‍ച്ച്, പണം എന്നിവ വര്ന്നതും അഷ്റഫും സംഘമാണെന്നും പോലിസിന് തെളിവ് ലഭിച്ചിട്ടുണ്ട്. 21ന് മനയില്‍കുളങ്ങരയില്‍ പ്രമോദിന്റെ വീട്ടില്‍ നിന്നും മൊബെയില്‍ ഫോണ്‍, ടോര്‍ച്ച്, പണം എന്നിവ കവര്‍ന്നതും അഷ്റഫും മകന് അനസും സുഹൃത്ത് സുഹൈലുമാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കവര്‍ച്ചാ സാധനങ്ങള്‍ ബീമാപ്പള്ളിയില്‍ വില്‍പ്പന നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ഓമ്നി വാന്‍ ചവറയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പോലിസ് കണ്ടെടുത്തു. 21ന് മനയില്‍കുളങ്ങരയില്‍ മോഷണം നടത്തിയ വീടിന്റെ സമീപത്ത് നിന്നും കണ്ടെടുത്ത ബൈക്കാണ് കേസിന് വഴിത്തിരിവായ്ത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മോഷണത്തിനായി ഉപയോഗിച്ചിരുന്ന കമ്പിപ്പാര, കത്തി, കയ്യുറ എന്നീ സാധനങ്ങളും പോലിസ് കണ്ടെടുത്തു. കൊല്ലം ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരുന്ന മൂന്നും, ഈസ്റ്റ് സ്റ്റേഷനിലെ മൂന്നും, വെസ്റ്റ് സ്റ്റേഷനിലെ രണ്ടും കേസുകളുള്‍പ്പെടെ എട്ടോളം കേസുകളില്‍ അഷ്റഫ് പിടികിട്ടാപ്പുള്ളിയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വെസ്റ്റ് പോലിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: