കൊട്ടാരക്കര: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊട്ടാരക്കര ഗ്രൂപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശുദ്ധികലശം നടത്തുമെന്നും വരുമാനചോര്‍ച്ച തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍. പുതുതായി ചുമതലയേറ്റ ശേഷം കൊട്ടാരക്കരയില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ഭാരവാഹികളുടെയും യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരും ജീവനക്കാര്‍ക്കുമെതിരെ യോഗത്തില്‍ ആരോപണമുയര്‍ന്നു. ആരോപണങ്ങള്‍ ഏറെക്കുറെ ശരിയാണെന്നു അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ സമയത്തിന് ജോലിക്കെത്താറില്ലെന്നായിരുന്നു പ്രധാന പരാതി. ജീവനക്കാരില്‍ ചിലര്‍ ശമ്പളക്കാരെപ്പോലെ മാത്രം പെരുമാറുന്നു. ക്ഷേത്രസംസ്കാരത്തോടുകൂടിയും ആത്മീയതയോടുകൂടിയുമുള്ള പെരുമാറ്റം ജീവനക്കാരില്‍ നിന്നുണ്ടാകണം. ക്ഷേത്രസംസ്കാരത്തെക്കുറിച്ച് ശാന്തിമാരും മറ്റ് ജീവനക്കാരും ബോധവാന്ന്മാരാകണമെന്ന് കമ്മീഷണര്‍ പറഞ്ഞു. അതിനായി ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ വരമാനവര്ദ്ധനവിന് ചോര്‍ച്ച ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ശരണവഴി ഉള്‍പ്പെടെയുള്ളിടങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കും. മറ്റ് ക്ഷേത്രത്തിലും വൃഷങ്ങളും ചെടികളും വച്ചുപിടിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. നിയമസഭയില്‍ വന്ന ഭേദഗതികള്‍ക്കനുസരിച്ച് വെടിവഴിപാട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: