എവിടേയും പീഡനത്തിന്റെ കഥകള്‍. സഹായത്തിന് ആരും എത്തില്ലെന്ന ധാരണകളാണ് പലരേയും ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇടവഴികളില്‍, വീടിനുള്ളില്‍, ബസിനുള്ളില്‍ എവിടേയും ഏത് നിമിഷവും ആരെങ്കിലും ഒരാള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഏത് അടിയന്തര ഘട്ടങ്ങളിലും നമ്മെ സഹായിക്കുന്ന ഒരു സുഹൃത്ത് കൂടെയുണ്ടെങ്കില്‍ എന്ന് നാം ആഗ്രഹിച്ചു പോവാറുണ്ട്. ഈ ആഗ്രഹം സഫലീകരിക്കാന്‍ നമുക്ക് സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചാലോ? ലോകം തന്നെ കൈവിരല്‍ തുമ്പിലേക്ക് ചുരുങ്ങിപ്പോയ കാലഘട്ടത്തില്‍ അതിനും പ്രയാസമുണ്ടാവില്ല.
ഇന്ന് പലരോടും സന്തത സഹചാരി ആരെന്ന് ചോദിച്ചാല്‍ മൊബെയില്‍ ഫോണെന്ന് മറുപടി കിട്ടും. കാരണം ഊണിലും ഉറക്കത്തിലും ഒരു കൈ അകലത്തില്‍ ഈ ഉപകരണം കാണും. യാത്രയിലാകുമ്പോഴും വിദൂരത്താകുമ്പോഴുമൊക്കെ വിവിധ സേവനങ്ങള്‍ നല്കി നമുക്ക് രക്ഷയുടെ കൈകള്‍ നീട്ടാന്‍ മൊബെയില്‍ ഫോണുകള്‍ക്ക് കഴിയും.
ഇത്തരത്തില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് എമര്‍ജന്‍സി അലര്‍ട്ട് സര്‍വീസിന് തുടക്കം കുറിച്ചിരിക്കുകയാണ് രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. ഒരു അടിയന്തിര സാഹചര്യമുണ്ടാകുമ്പോള്‍ ഒറ്റ കോള്‍ കൊണ്ട്് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ജാഗരൂകരാക്കുന്ന സംവിധാനമാണിത്. 55100 എന്ന നമ്പര്‍ ഡയല് ചെയ്യുമ്പോള്‍ തങ്ങള്‍ എവിടെയാണെന്നുകൂടി വെളിപ്പെടുത്തിക്കൊണ്ട് സ്ഥലങ്ങളിലുള്ള പത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒറ്റയടിക്ക് അലര്‍ട്ടുകള്‍ അയക്കുന്നതാണ് ഈ സേവനം. ഫീച്ചര്‍ ഫോണുകളില്‍പ്പോലും ലഭ്യമാകുന്ന ഈ സേവനത്തിന് മുപ്പതുദിവസത്തേക്ക് 30 രൂപയാണ് ഈടാക്കുക.. ഒറ്റയ്ക്കാകുമ്പോഴോ എവിടെയെങ്കിലും കുടുങ്ങിപ്പോകുമ്പോഴോ പ്രിയപ്പെട്ടവര്‍ക്ക് തങ്ങളുടെ സുരക്ഷയെക്കുറിച്ച് ടഅഎഋ എന്ന സന്ദേശം അയക്കാനും ഇതിലൂടെ കഴിയും.
നിങ്ങള്‍ സുരക്ഷിതനാണെന്ന് പ്രിയപ്പെട്ടവര്‍ക്ക് ഉറപ്പ് നല്‍കുന്നതിന് 55100 എന്ന നമ്പറിലേക്ക് ടഅഎഋ എന്ന് എസ് എം എസ് ചെയ്യുക.
നിങ്ങള്‍ക്കൊരു അടിയന്തിര സാഹചര്യമുണ്ടായാല്‍ അല്ലെങ്കില്‍ സംസാരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ 55100 ലേക്ക് കോള്‍ വിളിക്കുക. നിങ്ങള്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കൊപ്പം പത്തുപേര്‍ക്കും വോയ്സ്, എസ് എം എസ് അലര്‍ട്ടുകള്‍ ലഭിക്കും. അപകടത്തില്‍പ്പെടുമ്പോള്‍ നിങ്ങള്‍ എവിടെയാണെന്ന് വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് എന്തുകൊണ്ടും നല്ലതല്ലേ?
വിനീത വേണാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: