കൊച്ചി : 5 ബ്ലേഡുകളുള്ള രാജ്യത്തെ പ്രഥമ ഷേവിങ് സിസ്റ്റം – ജില്ലറ്റ് ഫ്യൂഷന്‍ പവര്‍ – ജില്ലറ്റ് ഇന്ത്യ ലിമിറ്റഡ് വിപണിയിലെത്തിച്ചു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലറ്റ് ഫ്യൂഷന്‍ പവറിനകത്തെ മൈക്രോ-ചിപ് വോള്‍ട്ടേജും ഫ്രീക്വന്‍സിയും ക്രമീകരിച്ച് ഷേവിങ് സുഖകരവും അനായാസവുമാക്കുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
സൗകര്യപ്രദമായി കയ്യില്‍ പിടിക്കാന്‍ തക്ക രൂപകല്പന, അറിയാതെ റേസര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എട്ട് മിനിറ്റിനകം തനിയെ നിന്നുപോകുന്ന സംവിധാനം, പുരികം, മീശ, കൃതാവ് എന്നിവ വെട്ടി ഒതുക്കാന്‍ സഹായകമായ ട്രിമ്മര്‍ ബ്ലേഡ് എന്നിവ ജില്ലറ്റ് ഫ്യൂഷന്‍ പവറിന്റെ സവിശേഷതകളാണെന്ന് പിആന്റ്ജി ഇന്ത്യ ബ്രാന്റ് കമ്യൂണിക്കേഷന്‍ ഹെഡ് ദീപാ വൈദ്യനാഥന് പറഞ്ഞു.
349 രൂപയാണ് ജില്ലറ്റ് ഫ്യൂഷന്‍ പവറിന്റെ വില.ഇതോടൊപ്പം 299 രൂപ വിലയുള്ള ജില്ലറ്റ് ഫ്യൂഷന്‍ ഹൈഡ്രാ ജെല്ലും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: