കൊച്ചി: വിനോദ സഞ്ചാര മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെ 1000 കോടി രൂപയുടെ നിക്ഷേപം ആന്ധ്രാ പ്രദേശില്‍ നടത്തുന്നു. ഈ പദ്ധതിക്കു പിന്തുണ നല്കുന്ന കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം ഇതിനകം 221 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പുതിയ പദ്ധതികളില്‍ സംസ്ഥാനത്തിന്റെ 58 കോടി രൂപയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്. വിശാഖ പട്ടണം – ഭീമുനിപട്ടണം, വിശാഖപട്ടണം – ശ്രീകാക്കുളം എന്നീ സമുദ്രതീര ഇടനാഴികളുടെ വികസനത്തിനു പുറമെ ശ്രീകാക്കുളം, വിഴിനഗരം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, പ്രകാസം, നെല്ലൂര്‍ ജില്ലകളില്‍ എട്ടു പുതിയ ബീച്ച് പ്രോപ്പര്‍ട്ടികളും സ്ഥാപിക്കും.
വിനോദ സഞ്ചാരികള്‍ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനും ഇതുവരെ വിനോദ സഞ്ചാരികള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്താനും തങ്ങള്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആന്ധ്രാ പ്രദേശ് ടൂറിസം ആന്റ് ആര്‍ക്കിയോളജി സ്പെഷല്‍ ചീഫ് സെക്രട്ടറിയും എ.പി.ടി.ഡി.സി. ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ചന്ദനാ ഖാന് ചൂണ്ടിക്കാട്ടി. വര്‍ഷത്തിന്റെ എല്ലാ സീസണിലും അനുയോജ്യമായ രീതിയില്‍ രാജ്യത്തുള്ള ഏറ്റവും മികച്ച വിനോദ സഞ്ചാര മേഖലയായി ആന്ധ്രാ പ്രദേശിനെ ഉയര്ത്തിയെടുക്കാനാണു തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ചന്ദനാ ഖാന് വ്യക്തമാക്കി.
പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യോമഗതാഗതം സാധ്യമായ ആന്ധ്രയില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഹരിത ബ്രാന്‍ഡില്‍ എ.പി.ടി.ഡി.സി.യുടെ റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ട്. കല, സംസ്ക്കാരം, പാചകം, നൃത്തം, ടെക്സ്റ്റെയില്‍സ്, ഗ്രാമീണ ജീവിതം, വാട്ടര്‍ സ്പോര്‍ട്ട്സ് തുടങ്ങി വ്യത്യസ്തമായ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള പാക്കേജുകളും എ.പി.ടി.ഡി.സി. ഒരുക്കുന്നുണ്ട്. എപിടിഡിസിയുടെ പോര്‍ട്ടല്‍ (ംംം.മുറേര.ഴീ്.ശി) വഴി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ബുക്കിങ്ങും ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: