ശാസ്താംകോട്ട: വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്ന ശൂരനാട് എസ്ഐയ്ക്കും ശാസ്താംകോട്ട സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ക്കും എതിരെ ഹിന്ദുസംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തില്‍.
കുമരഞ്ചിറ ക്ഷേത്ര ഉത്സവം അട്ടിമറിക്കാന്‍ ഇസ്ലാമിക ഭീകരസംഘടകള്‍ക്ക് ഒത്താശ ചെയ്ത ശൂരനാട് എസ്ഐ ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. ഹിന്ദു പട്ടികജാതി യുവാക്കളെ പീഡിപ്പിക്കുന്ന പോലീസ് നടപടിക്കെതിരെ ജൂലൈ നാലിന് ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ ഹിന്ദു സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു. കുമരഞ്ചിറ ദേവീക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തകര്‍ത്തതുമായി ബന്ധപെട്ടുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പട്ടികജാതി യുവാക്കളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ് പോലീസ് എന്ന് യോഗം ആരോപിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ശൂരനാട് തെക്ക് വയലില്‍ മുക്കില്‍ ദേവിയുടെ ഫ്ലക്സ് ബോര്‍ഡ് തകര്‍ത്തിരുന്നു. ഇതിനെതിരെ ഉപദേശക സമിതിയുടെ ആഹ്വാനപ്രകാരം ഹര്ത്താടലക്കമുള്ള പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചു പുനഃസ്ഥാപിച്ച ബോര്‍ഡ് വീണ്ടും സംഘടിച്ചെത്തിയ മുസ്ലീം തീവ്രവാദികള്‍ തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കുകയും ചെയ്തു.
എന്നാല്‍ ഈ ആക്രമത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഹിന്ദു പട്ടികജാതി യുവാക്കളുടെ മേല്‍ ചുമത്തി കള്ളക്കേസ് എടുത്ത് ജയിലിടക്കാനാണ് ശാസ്താംകോട്ട സിഐ ടി.അനില്‍ കുമാറും ശൂരനാട് എസ്ഐ കെ.ടി.സന്ദീപും ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ശൂരനാട് എസ്ഐ സന്ദീപിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. ശൂരനാട് തെക്ക് വിഷ്ണു വിലാസത്തില്‍ ഹരി (18), അധ്യാപകനായ ഡോ. ചന്ദ്രശേഖരന്‍പിള്ള, എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് അനൂപ് ഭവനില്‍ പി.രവി, കോട്ടയം കാവുംഭാഗത്ത് പാട്ടത്തേല്‍ വീട്ടില്‍ ബിനു.പി.സി എന്നിവര്‍ എസ്ഐയുടെ പീഡനമേല്ക്കേണ്ടിവന്നവരില് ചിലര്‍ മാത്രമാണ്.
ശാസ്താംകോട്ട സിഐയേയും ശൂരനാട് എസ്ഐയേയും സസ്പെന്‍ഡ് ചെയ്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് താലൂക്കിലെ സാമുദായി സംഘടനകള്‍ സംയുക്തമായി ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്നത്. ശാസ്താംകോട്ടയില്‍ ചേര്‍ന്ന വിവിധ സാമുദായികസംഘടനാ നേതാക്കന്മാരുടെ യോഗം എസ്എന്‍ഡിപി കുന്നത്തൂര്‍ യൂണിയന് ശ്രീലയം ശ്രീനിവാസന്, എന്‍എസ്എസ് യൂണിയന് കമ്മിറ്റിയംഗം എന്‍.സോമന്‍പിള്ള, കെവിഎംഎസ് യൂണിയന് സെക്രട്ടറി ടി. രമേശന്, കേരള തണ്ടാര് മഹാസഭ താലൂക്ക് കൗണ്‍സിലര്‍ സുഗതന് അയോദ്ധ്യ, കേരള വിശ്വകര്‍മ്മ താലൂക്ക് പ്രസിഡന്റ് എന്‍.ചെല്ലപ്പനാചാരി, ആള് ഇന്ത്യാ വീരശൈവസഭ?സംസ്ഥാന കൗണ്‍സിലര്‍ ശശി. കെ.ശാസ്താംകോട്ട, സാംബവ മഹാസഭ യൂത്ത് മുവ്മെന്റ് സംസ്ഥാന സെക്രട്ടറി പി. പ്രദീപ്, വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് കൊമ്പിപ്പിള്ളില്‍ കെ. ജയദേവന്, ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് വി.?എസ് ഗോപകുമാര്‍, സെക്രട്ടറി ജെ. ജയകുമാര്‍, ഹിന്ദു പാര്‍ലമെന്റ് യൂത്തി വിംഗ് സംസ്ഥാന കോര്‍ഡിനേറ്റര്‍ എസ്. ഹരീഷ് മുതലായവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: