ജോഹനാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പ്രിട്ടോറിയയിലെ മെഡി ക്ലിനിക്ക് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മണ്ടേലയെ സന്ദര്‍ശിച്ച ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ തന്റെ യാത്ര റദ്ദ് ചെയ്തു. ജീവന് രക്ഷായന്ത്രങ്ങളുടെ സഹായത്തിലാണ് ഇപ്പോള്‍ മണ്ടേലയുടെ ജീവന് നിലനിര്‍ത്തുന്നത്.
ഇടയ്ക്കിടെയുള്ള ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ജൂണ്‍ എട്ടിനാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ മണ്ടേലയുടെ അന്ത്യവിശ്രമ സ്ഥലത്തെക്കുറിച്ച് ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നെന്ന് റിപ്പോര്‍ട്ട്.
മണ്ടേലയുടെ ചെറുമകന് മാന്‍ഡ്ല ഒരുവശത്തും മറ്റുബന്ധുക്കള്‍ മറുവശത്തുമായാണ് വാഗ്വാദം. മണ്ടേലയെ ജന്മസ്ഥലമായ വെസോയില്‍ സംസ്കരിക്കണമെന്ന് മാന്‍ഡ്ല വാശിപിടിക്കുമ്പോള്‍ അദ്ദേഹത്തിന് മക്കളുടെ ശവകൂടീരത്തിനടുത്ത് അന്ത്യവിശ്രമമൊരുക്കണമെന്ന് മറ്റു ബന്ധുക്കള്‍ വാദിക്കുന്നു. മണ്ടേലയുടെ നില ഗുരുതരമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന കുടുംബ യോഗത്തിലാണ് അഭിപ്രായ വ്യത്യാസം മറനീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: