ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ടിന് വീണ്ടും തോല്‍വി. ന്യൂസിലാന്റിനെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇംഗ്ലണ്ടിന് അടിതെറ്റിയത്. അഞ്ച് റണ്‍സിനാണ് ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ കിവീസിനോട് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പൊരുതിനോക്കിയെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ന്യൂസിലാന്റിന് വേണ്ടി റൂതര്‍ ഫോര്‍ഡും ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും അര്‍ദ്ധസെഞ്ച്വറി നേടി. റൂതര്‍ ഫോര്‍ഡ് 35 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറിയും നാല് സിക്സറുമടക്കം 62 റണ്‍സ് നേടിയപ്പോള്‍ മക്കല്ലം 48 പന്തുകളില്‍ നിന്ന് 7 ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 68 റണ്‍സെടുത്തു. കൂടാതെ 19 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോസ് ടെയ്ലറും 17 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ലാതമും മികച്ച ന്യൂസിലാന്റിന് വേണ്ടി മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ട് നിരയില്‍ 52 റണ്‍സെടുത്ത ലൂക്ക് റൈറ്റാണ് ടോപ് സ്കോറര്‍. ലമ്പ് 29ഉം ഹെയ്ല്‍സ് 39ഉം ബൊപാറ പുറത്താകാതെ 30ഉം റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: