ബാംഗ്ലൂര്‍: ടാറ്റ മോട്ടോഴ്സിന്റെ ചെറുകാറായ നാനോ ഓടി കയറി, ഗിന്നസ് വേള്‍ഡ് റെക്കോഡിലേക്ക്. രാജ്യത്താകമാനമായി ദീര്‍ഘദൂര യാത്ര നടത്തിക്കൊണ്ടാണ് നാനോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പത്ത് ദിവസം കൊണ്ട്(മാര്‍ച്ച് 21-30) കന്യാകുമാരിയില്‍ നിന്നും യാത്ര തിരിച്ച് രാജ്യം ചുറ്റി തിരികെ ബാംഗ്ലൂരില്‍ എത്തിച്ചേരുകയായിരുന്നു.
ശ്രീകാരുണ്യ സുബ്രഹ്മണ്യവും സംഘവുമാണ് ഇത്തരത്തില്‍ 10,218 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തത്. 8,046 കിലോ മീറ്ററെന്ന മുന്‍കാല റെക്കോഡാണ് നാനോ മറികടന്നത്. ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ് രഞ്ജിത് യാദവാണ് ഇക്കാര്യം അറിയിച്ചത്. യാത്ര പൂര്‍ത്തിയാക്കിയെത്തിയ സംഘത്തെ ഫോര്‍മുല വണ്‍ ഡ്രൈവര്‍ നരൈന് കാര്ത്തികേയന് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: