കാഞ്ഞങ്ങാട് : അമ്പലത്തറ പോലീസ് സ്റ്റേഷനു സമീപം പറക്ളായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ അജ്ഞാത സംഘം മോഷണം നടത്തിയ കേസിണ്റ്റെ അന്വേഷണം നാര്‍ക്കോട്ടിക് സെല്‍ അവസാനിപ്പിച്ചു. സംഭവം നടന്ന് രണ്ട് വര്‍ഷത്തോളമായിട്ടും സ്ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ യാതൊരു തുമ്പും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അന്വേഷണത്തില്‍ നിന്നും നാര്‍ക്കോട്ടിക് സെല്‍ പിന്‍വലിഞ്ഞത്. കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി തമ്പാനാണ് ഈ കേസില്‍ അന്വേഷണം നടത്തിവന്നിരുന്നത്. ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്വേഷണച്ചുമതല ഇപ്പോള്‍ വീണ്ടും പോലീസ് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. അമ്പലത്തറ എസ് ഐ ടി സുഭാഷിണ്റ്റെ നേതൃത്വത്തിലാണ് സ്ഫോടക വസ്തുക്കള്‍ കടത്തിയ കേസിണ്റ്റെ അന്വേഷണം നടത്തിവരുന്നത്. മാലോത്തെ ഒരു സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള ഗോഡൗണിലാണ് കരിങ്കല്‍ ക്വാറികളിലും മറ്റും സ്ഫോടനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. അമ്പലത്തറ പോലീസിണ്റ്റെ നിയന്ത്രണത്തിലാണ് ഈ ഗോഡൗണ്‍. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല പോലീസ് സ്വകാര്യ വ്യക്തിയെ ഏല്‍പ്പിക്കുകയായിരുന്നു. ഗോഡൗണില്‍ സൂക്ഷിപ്പുകാരന് ബാംഗ്ളൂരില്‍ പോയിരുന്ന സമയത്തായിരുന്നു അജ്ഞാത സംഘം ഗോഡൗണ്‍ കുത്തിത്തുറന്ന് സ്ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടുപോയത്. പിറ്റേദിവസം രാവിലെയാണ് ഗോഡൗണ്‍ കുത്തിത്തുറന്നതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് ബാംഗ്ളൂരില്‍ നിന്നെത്തിയ ഗോഡൗണ്‍ നടത്തിപ്പുകാരണ്റ്റെ പരാതി പ്രകാരം അമ്പലത്തറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണ ചുമതല അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഏറ്റെടുക്കുകയുമായിരുന്നു. തായന്നൂറ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ക്വാറി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പോലീസ് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളും മറ്റുമാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് താലൂക്കിലെ മലയോര പ്രദേശങ്ങള്‍ അടക്കം കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും കര്‍ണ്ണാടകയിലെ മടിക്കേരി, കുടക് പ്രദേശങ്ങളിലും പാലക്കാട് ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലുമാണ് സ്ഫോടക വസ്തു കവര്‍ച്ചാ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഈ ഭാഗങ്ങളിലേക്കുള്ള കരിങ്കല്‍ ക്വാറികളിലേക്ക് സ്ഫോടക വസ്തു കവര്‍ച്ചാ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയത്. ഈ ഭാഗങ്ങളിലേക്കുള്ള കരിങ്കല്‍ ക്വാറികളിലേക്ക് സ്ഫോടക വസ്തുക്കള്‍ കടത്തിയിരിക്കാമെന്ന അന്വേഷണ പുരോഗതിക്ക് സഹായകമായ തെളിവുകളും വിവരങ്ങളുമൊന്നും കിട്ടിയില്ല. ഒരുനഗരം മുഴുവന്‍ ചാമ്പലാക്കാന്‍ ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് കടത്തിയെന്നതിനാല് ഇവ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയും ഉയര്‍ന്ന് വന്നിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയെങ്കിലും സ്ഫോടക വസ്തുക്കള്‍ കടത്തിയെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നാണ് പോലീസ് പറഞ്ഞത് അമ്പലത്തറയില്‍ നിന്നും കവര്‍ന്ന സ്ഫോടക വസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് കടത്തിയിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മാവോയിസ്റ്റുകള്‍ക്ക് സ്ഫോടക വസ്തുക്കള്‍ കടത്തിയതുമായി ബന്ധമുണ്ടോയെന്നും പോലീസ് സംശയിച്ചിരുന്നു. ഇതില്‍ പോലീസ് വേണ്ടത്ര കാട്ടിയില്ല എന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: