വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന് പ്രസിഡിന്റെ വസതിക്കു നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിനു ശേഷവും താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അഫ്ഗാനിസ്ഥാന് പ്രസിഡന്റ് ഹമീദ് കര്‍സായിയും അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇതേ തീരുമാനം തന്നെയാണ് അറിയിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരുനേതാക്കളും ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘അഫ്ഗാനിസ്ഥാന്റെ മേല്‍നോട്ടത്തിലുള്ള സമാധാനപരമായ ചര്‍ച്ചയ്ക്കു മാത്രമേ രാജ്യത്തെ അക്രമം ഒഴിവാക്കാനും സമാധാന അന്തരീക്ഷം നിലനിര്‍ത്താനും സാധിക്കൂ’വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
യു.എസ് താലിബാനുമായി നടത്തുന്ന സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന അഫ്ഗാനിസ്ഥാന്റെ നിലപാടിനു ശേഷം ഒരാഴ്ച കഴിഞ്ഞായിരുന്നു പ്രസിഡന്റിന്റെ വസതിക്കു നേരെ ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: