ന്യൂദല്‍ഹി: ഫോര്‍ഡ് പുറത്തിറക്കാന്‍ പോകുന്ന മിനി എസ് യു വി ഈകോ സ്പോര്‍ട്ടിന്റെ വില പ്രഖ്യപിച്ചു. ഇന്ന് പുറത്തിറക്കുന്ന ഇകോ സ്പൊര്ട് 1.5 ലിറ്റര്‍ ഡീസല്‍,1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ അധിഷ്ഠിതമായിരിക്കും. ആകര്‍ഷ്കമായ വിലയിലൂടെ ഫോര്‍ഡ് ഉന്നം വയ്ക്കുനതു ഡസ്റ്ററിനെ ആണെന്ന് ആദ്യം അഭ്യൂഹം ഉണ്ടയിരുന്നു വെങ്കിലും മാരുതി ഡിസയറിനെയും ഹോണ്ട അമയ്സിനെയും ആണെന്ന് ഇപ്പോള്‍ വ്യക്തമക്കി. ഫോര്‍ഡ് ഫീസ്റ്റ പ്ലാറ്റ്ഫോര്മില് നിര്‍മിച്ച ഇക്കോയുടെ പുറത്തിറക്കല്‍ ഹോണ്ട അമയ്സിന് ശേഷമുള്ള ശ്രദ്ധേയമായ പുറത്തിറക്കല്‍ ചടങ്ങായി ട്ടാണ് വാഹനലോകം കാണുന്നത്. എസ് യു വി സെഗ്മെന്റില്‍ ആണെങ്കിലും ഫോര്‍ഡ് പ്രീമിയം ഹാച്ച്ബാക്, എന്‍ട്രി ലെവെല് സെഡാനെയും ഫോര്‍ഡ് ഈ വിലയിലൂടെ ലക്ഷ്യമിട്ടിട്ടുണ്ട്. ഈ വര്‍ഷം ആദ്യം നടന്ന ദല്‍ഹി ഓട്ടൊ എക്സ്പോയില്‍ ആണ് ഇക്കോ പുറത്തിറങ്ങിയെങ്കിലും വിലയില്‍ തീരുമാനമാകാതെ പുറത്തിറക്കല്‍ ചടങ്ങ് നീണ്ടു പോയി. മഹിന്ദ്ര ക്വാന്ഡൊ ഉള്‍പെടെയുള്ള എസ് യു വി കള്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതുന്നുവെങ്കിലും ഇപ്പൊള്‍ ഫോര്‍ഡ് നെരിടുന്ന വെല്ലുവിളി ആവശ്യത്തിനുള്ള ഉത്പാദനം ഇല്ല എന്നതാണ് .ഗുജറാത്തിലെ രണ്ടാമതെ പ്ലാന്റ് പ്രവര്‍ത്തന ക്ഷമം ആകുന്നതൊടു കൂടി അതു പരിഹരിക്കാം എന്ന പ്രതീക്ഷയില്‍ ആണ് ഫോര്‍ഡ്.നിലവില്‍ ഇന്‍ഡ്യയിലെ ആദ്യ പ്ലാന്റായ ചെന്നൈയില്‍ പ്രതിമാസം 4000 യൂണിട്ട് ഉത്പാദന ശേഷിയേയുള്ളു. രാജ്യമൊട്ടാകെയുള്ള വിതരണം ഫോര്‍ഡിന്റെ ചെന്നൈയില്‍ നിന്നും ഈ മാസം തന്നെ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: