കൊച്ചി: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന വിപണന തൊഴിലാളികള്‍ അതിലാഭം കൊയ്യുന്ന ഇന്ത്യന്‍ വ്യവസായങ്ങളിലെ അസംഘടിത തൊഴിലാളികളാണെന്നും ഇവരുടെ തൊഴില്‍ സംരക്ഷണത്തിനായി രാജ്യത്ത് ശക്തമായ നിയമനിര്‍മാണത്തിന് ഭാരതീയ മസ്ദൂര്‍ സംഘം പ്രതിജ്ഞാബന്ധമാണെന്നും ബിഎംഎസ് അഖിലേന്ത്യാ ഡെപ്യൂട്ടി ഓര്‍ഗനൈസിങ് സെക്രട്ടറി ബി.സുരേന്ദ്ര വ്യക്തമാക്കി.
എറണാകുളം മസ്ദൂര്‍ ഭവനില്‍ ബിഎംഎസ്ആര്‍എ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംഖ്യം പ്രശ്നങ്ങളുള്ള ഔഷധവിപണന വ്യവസായത്തിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ബിഎംഎസ്ആര്‍എ പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം.
സര്‍ക്കാര്‍ ഏജന്‍സികളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകളുടെ വില്‍പ്പന ജില്ലാ അടിസ്ഥാനത്തില്‍ റെപ്രസന്റേറ്റീവിന് അനുവദിക്കുക, മെഡിക്കല്‍ സെയില്‍സ് മേഖലക്കായി വ്യവസായ ബന്ധസമിതി രൂപീകരിക്കുക എന്നീ പ്രമേയങ്ങള്‍ കൗണ്‍സിലില്‍ പാസ്സാക്കി. ബിഎംഎസ് സംസ്ഥാന ട്രഷറര്‍ വി.രാധാകൃഷ്ണന്, എറണാകുളം ജില്ലാ സെക്രട്ടറി ആര്.രഘുരാജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംഘടനാ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണ കുമാര്‍, ബിഎംഎസ്ആര്‍എ സംസ്ഥാന സംഘടനാ സെക്രട്ടറി സി.പി.ഗോപീകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബിഎംഎസ്ആര്‍എ എറണാകുളം ജില്ലാ സെക്രട്ടറി റബിന് റാം സ്വാഗതവും സംസ്ഥാന ജോ. സെക്രട്ടറി സതീഷ് ആര്.പൈ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: