ന്യൂയോര്‍ക്ക്: ലോകത്തിലെ മൂന്നിലൊന്ന് സ്ത്രീകളും ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന പങ്കാളിയായ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
35 ശതമാനം സ്ത്രീകളും ഭര്ത്താക്കന്മാരുടെ അക്രമങ്ങള്‍ക്ക് ഇരയാകുന്നു. ദാമ്പത്യ സംഘര്‍ഷങ്ങളാണ് ലൈംഗിക അതിക്രമങ്ങളായി പരിണമിക്കുന്നത്. 38 ശതമാനം സ്ത്രീകള്‍ പങ്കാളിയുടെ ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെടുന്നെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം മദ്യപാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളിലെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ യഥാര്‍ഥത്തില്‍ സമൂഹത്തിന്റെ ആരോഗ്യത്തെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ മാര്‍ഗ്രരറ്റ് ചാന് പറഞ്ഞു.
ലൈംഗിക അതിക്രമങ്ങങ്ങള്ക്ക് ഇരയാകുന്ന സ്ത്രീകളുടെ പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: